Thursday, February 09, 2012   7:29 AM IST
Supplements
Home>> Headlines
Latest News
കസബിനു വധശിക്ഷ
Thursday, May 06, 2010
|
|
|
ന്യൂഡല്‍ഹി

മുംബൈ ഭീകരാക്രമണക്കേസില്‍ പാക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബിനു വധശിക്ഷ. മുംബൈ പ്രത്യേക കോടതി ജഡ്ജി എം എല്‍ തഹ്ലിയാനിയാണു വിധി പ്രസ്താവിച്ചത്. വിധി കേട്ടയുടനെ കസബ് പൊട്ടിക്കരഞ്ഞു.

കസബിന്‍റെ ക്രൂരത വാക്കുകള്‍ക്ക് അതീതമാണ്. തൂക്കിക്കൊല്ലാന്‍ വിധിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. കസബ് ലഷ്കറില്‍ ചേര്‍ന്നതു സ്വന്തം ഇഷ്ടത്താലാണ്. അതുകൊണ്ടു തന്നെ കസബിനു മാനസാന്തരമുണ്ടാകുമെന്നു പ്രതീക്ഷയില്ലെന്നും കോടതി പറഞ്ഞു. വധശിക്ഷ നടപ്പാക്കിയില്ലെങ്കില്‍ സാധാരണക്കാര്‍ക്കു നിയമവ്യവസ്ഥയിലുളള വിശ്വാസം നഷ്ടപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്തിനെതിരേ യുദ്ധം ചെയ്തതും 166 പേരെ കൊലപ്പെടുത്തിയതുമടക്കം നാലു കേസുകളില്‍ വധശിക്ഷയും അഞ്ചു കേസുകളില്‍ ജീവപര്യന്തവുമാണു വിധിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തനം, ഗൂഢാലോചന, രാജ്യത്തിനെതിരായ യുദ്ധം എന്നിവ തെളിയിക്കപ്പെട്ടു.

2008 നവംബര്‍ 26നാണു രാജ്യത്തെ നടുക്കിയ ആക്രമണം ഉണ്ടായത്. കസബ് 86 കുറ്റകൃത്യങ്ങള്‍ നടത്തിയതായി കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 17 മാസം കൊണ്ടാണു വിചാരണ പൂര്‍ത്തിയായത്. ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിത്. വിധി പ്രസ്താവന ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു നിന്നു. ബോംബെ ഹൈക്കടതിയുടെ അനുമതിയോടുകൂടിയായിരിക്കും വിധി നടപ്പാക്കുക.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code