ആരോപണം ശരിയെന്നു തെളിഞ്ഞു
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണു കേരളം ഭരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി മന്ത്രിമാര്‍ക്കെതിരേയും മന്ത്രിമാര്‍ പരസ്പരവും അഴിമതി ആരോപണം ഉന്നയിക്കുകയാണ്. ഒപ്പം നിന്നാല്‍ എന്തുമാവാം. തങ്ങളെ വിട്ടാല്‍ എന്തും ചെയ്യും എന്ന നിലപാടാണു സര്‍ക്കാരിന്‍റേതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുന്നണിവിട്ട പി.ജെ. ജോസഫിനെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരില്‍ അംഗമായിരുന്നപ്പോഴാണു ജോസഫ് അഴിമതി കാട്ടിയതെന്നാണു പറയുന്നത്.
അന്നു യുഡിഎഫ് ഇക്കാര്യം ഉന്നയിച്ചപ്പോള്‍ സര്‍ക്കാര്‍ സമ്മതിച്ചിരുന്നില്ല. ഇപ്പോള്‍ ജോസഫിനെതിരേ ആരോപണം ഉന്നയിക്കുന്നതു യുഡിഎഫിന്‍റെ വിമര്‍ശനങ്ങളെ ശരിവയ്ക്കുന്നതിനു തുല്യമാണ്.
അഴിമതിക്കെതിരായി മുഖ്യമന്ത്രിക്ക് ഒരു വാക്കെങ്കിലും മിണ്ടണമെങ്കില്‍ ആരോപണമുയര്‍ന്ന എല്ലാ മന്ത്രിമാര്‍ക്കെതിരേയും അന്വേഷണം നടത്തണം- ഉമ്മന്‍ചാണ്ടി പറഞ്ഞു.
അഴിമതി കൊടികുത്തി വാഴുന്ന സര്‍ക്കാരാണു കേരളം ഭരിക്കുന്നതെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്പരം അഴിമതി ആരോപണം ഉന്നയിക്കുകയാണ്. സര്‍ക്കാര്‍ അവസാന നാളുകളില്‍ കടുംവെട്ടു നടത്തി സിപിഎമ്മിന്‍റെ ഭണ്ഡാരം നിറയ്ക്കുകയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു ധനസമാഹരണത്തിനു മാത്രമാണ് ഇനിയുള്ള ഭരണം.
കേരളം കണ്ട ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയായി അച്യുതാനന്ദന്‍ മാറി. ഒരു പ്യൂണിനെപ്പോലും സ്ഥലംമാറ്റാന്‍ മുഖ്യമന്ത്രിക്കാകുന്നില്ല. അധികാരത്തില്‍ കടിച്ചുതൂങ്ങി കാലാവധി തികയ്ക്കുകയെന്നതു മാത്രമാണു വി.എസിന്‍റെ മിനിമം പരിപാടി- ചെന്നിത്തല പറഞ്ഞു.
സെക്രട്ടേറിയറ്റിന്‍റെ പ്രധാന കവാടം ഉപരോധിച്ച ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ള പ്രവര്‍ത്തകര്‍ അറസ്റ്റ് വരിച്ചു. ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ ഉപരോധത്തില്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000