കപ്പ് ദക്ഷിണാഫ്രിക്കയില്‍
കേപ് ടൗണ്‍
ലോകകപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ആഫ്രിക്കന്‍ വന്‍കരയെ ആവേശത്തിലാറാടിച്ച് ലോകകപ്പ് ട്രോഫി ദക്ഷിണാഫ്രിക്കയില്‍. ആയിരക്കണക്കിന് ആളുകളാണ് കപ്പിനൊപ്പം നിന്ന് ചിത്രമെടുക്കാനും ലോകത്തിന്‍റെ സ്വപ്നം നേരില്‍ കാണാനും തിക്കിത്തിരക്കുന്നത്.
ലോകകപ്പിന് മുന്നോടിയായി പ്രമുഖ രാജ്യങ്ങളിലൂടെയുള്ള പര്യടനത്തിനു ശേഷമാണ് കപ്പ് ആഫ്രിക്കയിലെത്തിയത്. ഒന്നര ലക്ഷത്തോളം കിലോമീറ്റര്‍ സഞ്ചരിച്ച് 86 രാജ്യങ്ങളിലൂടെ കടന്നുപോയ ശേഷമാണ് ആഫ്രിക്കന്‍ വന്‍കര ആദ്യമായി ആതിഥ്യമരുള്ള ലോകകപ്പിനു വേദിയായ രാജ്യത്തേക്ക് കപ്പെത്തുന്നത്.
ജൂണ്‍ 11 ന് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് മുന്‍പ് രാജ്യത്തെ പ്രധാന സ്ഥലങ്ങളിലൂടെ കപ്പിന്‍റെ ആഭ്യന്തര പര്യടനം നടക്കും. 33 ടൗണുകളിലെ പര്യടനത്തിന് ശേഷം ഉദ്ഘാടന മത്സരവേദിയായ ജൊഹാന്നസ്ബര്‍ഗിലെത്തും. സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയും മെക്സിക്കോയും തമ്മിലാണ് ഉദ്ഘാടന പോരാട്ടം.
അവസാന ടീം ജൂണ്‍ ഒന്നിന്
ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളും 23 പേരടങ്ങിയ തങ്ങളുടെ അവസാന ടീം ലിസ്റ്റ് ജൂണ്‍ ഒന്നിന് ഫിഫയ്ക്ക് നല്‍കണം. 30 പേരടങ്ങിയ സാധ്യതാ ടീം ലിസ്റ്റ് മേയ് 11 ന് ഫിഫയ്ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. അതിന് ശേഷം ഈ സാധ്യതാ ലിസ്റ്റില്‍ നിന്നുമാകണം അവസാന ടീമിനെ രാജ്യങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. ടീമിന്‍റെ ആദ്യ മത്സരത്തിന് 24 മണിക്കൂര്‍ മുന്‍പ് വരെ പരുക്കേറ്റ താരങ്ങള്‍ക്ക് പകരക്കാരെ ടീമിലെടുക്കാം. എന്നാല്‍ ഈ പകരക്കാര്‍ സാധ്യതാ ലിസ്റ്റില്‍ നിന്നുള്ളവരാകണമെന്നു നിര്‍ബന്ധമില്ല.
ലോകകപ്പിന് ഇന്ത്യന്‍ ടീമും!
ഞെട്ടേണ്ട, ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യന്‍ ഖ്യാതിയുയര്‍ത്താന്‍ വിമാനം കയറുന്നത് ഇന്ത്യന്‍ ഫുട്ബോള്‍ ടീമല്ല. ടൂര്‍ണമെന്‍റിനെത്തുന്നവരെ സഹായിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 15000 വോളന്‍റിയര്‍മാരില്‍ പതിനൊന്ന് പേര്‍ ഇന്ത്യയ്ക്കാരാണ്.
ഓരോ പ്രവര്‍ത്തി ദിനവും ഇവര്‍ക്ക് 600 രൂപ പ്രതിഫലമായി ലഭിക്കും. കൂടാതെ ചെലവിന് 710 രൂപയും. 67999 അപേക്ഷകരില്‍ നിന്നാണ് വോളന്‍റിയര്‍മാരെ തെരഞ്ഞെടുത്തത്.
Close...
Maximum Character Allowed -
4000