ഇത്തവണ ജ്യേഷ്ഠന്‍ മോര്‍ക്കല്‍
ബ്രിഡ്ജ്ടൗണ്‍
അഫ്ഗാനിസ്ഥാനെതിരേ അനുജന്‍ മോര്‍ക്കലിന്‍റെ ബൗളിങ് പ്രകടനം ടീമിന് ജയം സമ്മാനിച്ചെങ്കില്‍ സൂപ്പര്‍ എയ്റ്റിലെ ആദ്യ മത്സരത്തില്‍ ജ്യേഷ്ഠന്‍ മോര്‍ക്കല്‍ ടീമിന്‍റെ രക്ഷകനായി. ന്യൂസിലന്‍ഡിനെതിരേ ആല്‍ബി മോര്‍ക്കലിന്‍റെ പവര്‍ ബാറ്റിങ്ങിന്‍റെ മികവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 13 റണ്‍സ് ജയം. 18 പന്തില്‍ 40 റണ്‍സാണ് ആല്‍ബി വാരിക്കൂട്ടിയത്. നേരത്തേ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ ആല്‍ബിയുടെ അനുജന്‍ മോണി നാലു വിക്കറ്റ് നേടി മാച്ച് വിന്നറായിരുന്നു.
മോശം ബാറ്റിങ് പ്രകടനത്തിന്‍റെ പേരില്‍ വണ്‍ ഡേ ടീമില്‍ നിന്ന് പുറത്തായ ആല്‍ബിയുടെ മികവില്‍ കിവീസിനെതിരേ അവസാന അഞ്ച് ഓവറില്‍ ടീം വാരിക്കൂട്ടിയത് 62 റണ്‍സ്. 13.3 ഓവറില്‍ ഹെര്‍ഷലെ ഗിബ്സ് പുറത്താകുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കന്‍ സ്കോര്‍. ടീമിന്‍റെ ടോപ് സ്കോററായ എ.ബി. ഡിവില്ലിയേഴ്സിനൊപ്പം (47) മോര്‍ക്കല്‍ കൂടിച്ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്ക 170 റണ്‍സെന്ന മാന്യമായ സ്കോര്‍ സ്വന്തമാക്കി. ജാക്വസ് കാലിസും (31), ഗിബ്സും (30) ആഫ്രിക്കന്‍ ടീമിനായി പൊരുതി.
വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡ് ഒരിക്കലും ട്രാക്കിലായില്ല. സ്റ്റാര്‍ പെര്‍ഫോമര്‍ ബ്രണ്ടന്‍ മക്കല്ലത്തെ (6) ആദ്യ ഓവറിലെ നഷ്ടമായത് കിവീസിന് കനത്ത തിരിച്ചടി. മോണി മോര്‍ക്കലിന് വിക്കറ്റ്. പിന്നീടൊന്നിച്ച ജെസി റൈഡറും (33) മാര്‍ട്ടിന്‍ ഗപ്റ്റിലും (18) 44 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും ഇരുവരും പുറത്തായതോടെ കിവീസ് പിന്‍സീറ്റില്‍. 17 പന്തില്‍ 26 റണ്‍സ് പറത്തി നഥാന്‍ മക്കല്ലം ഒറ്റയ്ക്കു ടീമിനെ തോളിലേറ്റാന്‍ ശ്രമിച്ചെങ്കിലും ആരില്‍ നിന്നും പിന്തുണ ലഭിക്കാത്തത് ടീമിന്‍റെ തോല്‍വി ഉറപ്പിച്ചു.
Close...
Maximum Character Allowed -
4000