കസബ്: ബന്ധത്തെ ബാധിക്കില്ല
ഇസ്ലാമാബാദ്
മുംബൈ ആക്രമണക്കേസില്‍ അജ്മല്‍ കസബിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത് ഇന്ത്യ- പാക്കിസ്ഥാന്‍ ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നു പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി.
കസബിന്‍റെ വധശിക്ഷ സംബന്ധിച്ച വിവരങ്ങള്‍ വിദഗ്ധര്‍ വിശകലനം ചെയ്ത ശേഷമേ ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ഔദ്യോഗികമായി പ്രതികരിക്കൂ. എന്നാല്‍, കസബിന്‍റെ വധശിക്ഷ വിദേശകാര്യ മന്ത്രിതല ചര്‍ച്ചയെ ബാധിക്കില്ലെന്ന് ഖുറേഷി പിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുമായി താന്‍ നടത്തുന്ന കൂടിക്കാഴ്ചയുടെ തീയതി ഉടന്‍ തീരുമാനിക്കും. 166 നിരപരാധികളുടെ ജീവനെടുത്ത മുംബൈ ഭീകരാക്രമണം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇന്ത്യയെയും മറ്റ് ഏതു രാജ്യത്തെയും പോലെ പാക്കിസ്ഥാനും ഭീകരവാദത്തിന്‍റെ ഇരയാണ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയേ ഭീകരരെ അടിച്ചമര്‍ത്താനാകൂ. കഴിഞ്ഞ അറുപത് വര്‍ഷത്തിനിടെ ഇന്ത്യ- പാക് ബന്ധം ഏറെ മെച്ചപ്പെട്ട അവസ്ഥയാണിപ്പോള്‍. ഈ അവസരം മുതലാക്കി പൊതുവായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഏറേ തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്. ക്രിയാത്മക ചര്‍ച്ചകളിലൂടെയേ ഇതു പരിഹരിക്കാനാകൂ. അതിര്‍ത്തിലെ നദികളിലെ ജലം പങ്കു വയ്ക്കുന്നതുള്‍പ്പെടെ തര്‍ക്ക വിഷയങ്ങളില്‍ പരിഹാരം കാണാന്‍ ഇന്ത്യ തയാറാകണമെന്നും ഖുറേഷി ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം ഭൂട്ടാനിലെ തിംഫുവില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണു വിദേശകാര്യതല ചര്‍ച്ച പുനരാരംഭിക്കാന്‍ തീരുമാനമായത്.
Close...
Maximum Character Allowed -
4000