കനകധാരായജ്ഞത്തിന്
തിരിതെളിഞ്ഞു
കാലടി
ആദിശങ്കരകുലദേവ ക്ഷേത്രമായ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന അക്ഷയ തൃതീയ കനകധാരായജ്ഞം തുടങ്ങി.
അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ദീപാരാധന എന്നിവയ്ക്കു ശേഷം മഹാലക്ഷ്മി യന്ത്രങ്ങളും സ്വര്‍ണം, വെള്ളി നെല്ലിക്കകളും യജ്ഞ മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചു ലക്ഷ്മി ദേവിയെ ആവാഹിച്ച ശേഷം യജ്ഞാചാര്യന്‍ ആവണപറമ്പ് പ്രദീപ് നമ്പൂതിരി ആദ്യ ഉരു ചൊല്ലിയതോടെയാണു യജ്ഞം ആരംഭിച്ചത്.
തന്ത്രി കിടങ്ങാശേരി രാമന്‍ നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു.തൃശൂര്‍ തെക്കേമഠം ബ്രഹ്മാനന്ദ ഇതി വലിയ മൂപ്പില്‍ സ്വാമിയാര്‍ യജ്ഞമണ്ഡപത്തിലെത്തി അനുഗ്രഹം നടത്തി. അഞ്ചു ദിവസങ്ങളിലായി 32 വൈദിക ശ്രേഷ്ഠര്‍ 10,008 ഉരു കനകധാരാ സ്തോത്രം ജപിക്കും. അക്ഷയ തൃതീയ ദിനമായ 16നു രാവിലെ ശൃംഗേരി ശങ്കരാചാര്യര്‍ ഭാരതീ തീര്‍ഥ മഹാസ്വാമികള്‍ ലക്ഷ്മി നാരായണ വിഗ്രഹത്തില്‍ സ്വര്‍ണ നെല്ലിക്കകള്‍ കൊണ്ടു കനകാഭിഷേകം നടത്തി സ്വര്‍ണ നെല്ലിക്കയുടെ ആദ്യ വിതരണം നടത്തും. തുടര്‍ന്നു നെല്ലിക്കകളും യന്ത്രങ്ങളും ഭക്തന്‍മാര്‍ക്കു നല്‍കും.
18നു വൈകിട്ട് 6.30നു മാതൃവന്ദന ചടങ്ങ് നടക്കും. ശ്രീശങ്കരാചാര്യരുടെ 32 വര്‍ഷത്തെ ജീവിതത്തെ അനുസ്മരിച്ചു 32 അമ്മമാരെ ആചാര്യ സ്വാമികളുടെ മാതൃപഞ്ചകം ചൊല്ലി ഫലമൂലാദികളും വസ്ത്രങ്ങളും നല്‍കി ആദരിക്കും.
Close...
Maximum Character Allowed -
4000