Wednesday, February 08, 2012   9:00 PM IST
Supplements
Home>> Regional>> Thrissur
Thrissur Regional
നടപ്പാക്കുന്നതിനെതിരേ പ്രക്ഷോഭം നടത്തും: ബിജെപി
Saturday, May 15, 2010
|
|
|
തൃശൂര്‍

ജസ്റ്റിസ് രംഗനാഥമിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ ബിജെപി പ്രക്ഷോഭം ശക്തമാക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. ഭാരതീയ ജനതാ പട്ടികജാതി-വര്‍ഗമോര്‍ച്ച സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി-വര്‍ഗ സമൂഹത്തെ തകര്‍ക്കുന്ന നിര്‍ദേശങ്ങളുള്ള രംഗനാഥമിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരേ ബിജെപി 26 മുതല്‍ ജൂണ്‍ ഒന്നു വരെ സംസ്ഥാനത്ത് അവകാശ സംരക്ഷണ യാത്ര സംഘടിപ്പിക്കും. ആദിവാസികള്‍ക്കു ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണം- അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് പി.കെ. വേലായുധന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എസ് സി മോര്‍ച്ച ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജു മോന്‍ വട്ടേക്കാട്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ. നാഗേഷ്, സര്‍ജു തൊയ്ക്കാവ് എന്നിവര്‍ പ്രസംഗിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code