Thursday, February 09, 2012   1:42 PM IST
Supplements
Home>> News>> Business
Business
ഫെഡറല്‍ബാങ്ക്: ബിസിനസ് ഉയര്‍ന്നു
Saturday, May 15, 2010
|
|
|
കൊച്ചി

ഫെഡറല്‍ ബാങ്കിന്‍റെ മൊത്തം ബിസിനസില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 15.55% വളര്‍ച്ച. എന്നാല്‍ ബാങ്കിന്‍റെ മൊത്തം ലാഭത്തില്‍ ഇടിവ്. 63,008 കോടിയരൂപയാണു 2009-10 സാമ്പത്തികവര്‍ഷത്തെ മൊത്തം ബിസിനസ്. അറ്റാദായം 464.55 കോടി രൂപ. മുന്‍വര്‍ഷത്തേക്കാള്‍ 7.18% കുറവ്. 2008-09ല്‍ 500.49 കോടിയായിരുന്നു മൊത്തം ലാഭം.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ മൊത്തം വരുമാനം 4,204.14 കോടി രൂപയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 9.74% കൂടുതല്‍. പ്രവര്‍ത്തനലാഭം 10.3% വര്‍ധിച്ച് 1264.85 കോടിയായി. ഈ സാമ്പത്തികവര്‍ഷം നിക്ഷേപത്തില്‍ 25 ശതമാനവും വായ്പകളില്‍ 23 ശതമാനവും വളര്‍ച്ചയാണു ബാങ്ക് ലക്ഷ്യമിടുന്നതെന്നു ചെയര്‍മാനും മാനെജിങ് ഡയറക്റ്ററുമായ എം. വേണുഗോപാലന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഓഹരിയുടമകള്‍ക്ക് കഴിഞ്ഞവര്‍ഷത്തേതുപോലെത്തന്നെ 50% ഡിവിഡന്‍ഡ് നല്‍കാനും ബാങ്ക് തീരുമാനിച്ചു.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code