Thursday, February 09, 2012   5:15 AM IST
Supplements
Home>> News>> Kerala News
Kerala News
ടീകോം അന്തിമനീക്കങ്ങളിലേക്ക്
Sunday, May 16, 2010
|
|
|
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

കൊച്ചി സ്മാര്‍ട്ട്സിറ്റി പദ്ധതി സംബന്ധിച്ചു ടീകോമില്‍ വിവാദം. ടീകോമിന്‍റെയും പങ്കാളികളായ സാമ ദുബായുടെയും ഡയറക്റ്റര്‍ ബോര്‍ഡ് യോഗങ്ങളിലാണു വിവാദങ്ങളുണ്ടായത്.

കേരളത്തില്‍ നടപടികള്‍ തുടങ്ങി ആറു വര്‍ഷം പിന്നിട്ടിട്ടും പദ്ധതി നടക്കുമെന്ന ഉറപ്പു പോലും ലഭിക്കാത്തത് ഡയറക്റ്റര്‍മാര്‍ ചോദ്യംചെയ്തു.

2004 സെപ്റ്റംബറില്‍ ചേര്‍ന്ന ടീകോം ഡയറക്റ്റര്‍ ബോര്‍ഡിലാണു സ്മാര്‍ട്ട്സിറ്റി സംബന്ധിച്ച ചര്‍ച്ചകള്‍ ആദ്യം നടന്നത്. നവംബറില്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കി. പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പു കാരണം ധാരണാപത്രം ഒപ്പുവച്ചില്ല. 2007 മേയ് 13ന് ഇടതുസര്‍ക്കാര്‍ ടീകോമുമായി പാട്ടക്കരാര്‍ ഒപ്പിട്ടു. തുടര്‍ന്നിതുവരെ കാര്യമായ നടപടികളില്ല.

ഇനിയും സര്‍ക്കാരിന്‍റെ ദയകാത്തു നില്‍ക്കേണ്ട കാര്യമില്ലെന്നാണു ടീകോമിന്‍റെയും സാമ ദുബായുടെയും നിലപാട്. കേരളത്തില്‍ മുടക്കിയ കോടികള്‍ പ്രയോജനരഹിതമായി മാറിയെന്നു ഡയറക്റ്റര്‍ ബോര്‍ഡ് യോഗങ്ങളില്‍ വിമര്‍ശനമുയര്‍ന്നു.

നിയമനടപടി സ്വീകരിക്കാന്‍ ടീകോം നീക്കം നടത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍ ആശയ വിനിമയം നടത്തിയിരുന്നു. തുടര്‍ന്ന് നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള നീക്കം ടീകോം മാറ്റിവച്ചു. പദ്ധതി ഉപേക്ഷിച്ചാല്‍ ടീകോമിനെതിരേ നിയമനടപടി എന്ന നിലപാട് സര്‍ക്കാരും പിന്നീട് സ്വീകരിച്ചു.

ചീഫ് സെക്രട്ടറിയുടെ ഇടപെടലിനു ശേഷം സ്മാര്‍ട്ട്സിറ്റിയുടെ രണ്ടു ഡയറക്റ്റര്‍ ബോര്‍ഡ് യോഗങ്ങള്‍ ചേര്‍ന്നിരുന്നു. സര്‍ക്കാരുമായി ഒരു തവണ ചര്‍ച്ചയും നടത്തി. ഇതിനു ശേഷം മൂന്നു മാസം പിന്നിട്ടിട്ടും പദ്ധതി നടപ്പാക്കുന്നതിനുള്ള ഒരു നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ നിയമനടപടി വീണ്ടും ആലോചിക്കുകയാണ് ടീകോം മാനെജ്മെന്‍റ്.

12% ഭൂമിയില്‍ സ്വതന്ത്രാവകാശം നല്‍കണമെന്ന കരാര്‍ വ്യവസ്ഥ അംഗീരിക്കാന്‍ സര്‍ക്കാര്‍ തയാറല്ലാത്തതാണ് ടീകോം ചൂണ്ടിക്കാട്ടുന്ന മുഖ്യപ്രശ്നം. ഭൂമി ടീകോം മറിച്ചു വില്‍ക്കുമെന്നാണു സര്‍ക്കാര്‍ വാദം. മറിച്ചു വില്‍ക്കില്ലെന്നു ചര്‍ച്ചകളിലും ഡയറക്റ്റര്‍ ബോര്‍ഡ് യോഗങ്ങളിലും ടീകോം വ്യക്തമാക്കിയെങ്കിലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതേത്തുടര്‍ന്നാണു ടീകോം, സാമ ദുബായ് എന്നിവയുടെ ഡയറക്റ്റര്‍മാര്‍ സ്മാര്‍ട്ട്സിറ്റി കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടത്.

രണ്ടു നിര്‍ദേശങ്ങള്‍ യോഗത്തിലുണ്ടായി. സര്‍ക്കാരിനെതിരേ നിയമനടപടി സ്വീകരിക്കുക എന്നത് ഒന്ന്. ടീകോമില്‍ നിന്നും സര്‍ക്കാര്‍ പണം പറ്റിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ പാട്ടക്കരാര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇന്ത്യന്‍ രജിസ്ട്രേഷന്‍ ആക്റ്റ് പ്രകാരം പാട്ടക്കരാര്‍ റദ്ദായി.

ഇതു വഞ്ചനയാണ്. സംസ്ഥാന സര്‍ക്കാര്‍ ടീകോമിനെ വഞ്ചിച്ചതായി ചൂണ്ടിക്കാട്ടി നിയമ നടപടി സ്വീകരിക്കണമെന്നാണു നിര്‍ദേശം.

രണ്ടാമത്തെ നിര്‍ദേശം പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുക എന്നത്.

അടുത്ത തവണ അധികാരത്തിലെത്തുന്നത് യുഡിഎഫ് സര്‍ക്കാരായിരിക്കും എന്ന കണക്കുകൂട്ടലിലാണിത്. പദ്ധതിക്കു തുടക്കം കുറിച്ചത്

യുഡിഎഫ് സര്‍ക്കാരായതിനാലാണ് അടുത്ത സര്‍ക്കാര്‍ വരുന്നതുവരെ കാത്തിരിക്കുക എന്ന നിര്‍ദേശം. സര്‍ക്കാരുമായി അന്തിമ ചര്‍ച്ച നടത്തണമെന്ന ധാരണയും ഡയറക്റ്റര്‍മാരുടെ യോഗത്തിലുണ്ടായിട്ടുണ്ട്.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code