Wednesday, February 08, 2012   6:55 PM IST
Supplements
Home>> Astrology>> Vaasthu
Vaasthu
വാസ്തു വിശേഷം
Monday, May 17, 2010
|
|
|
ദീപ്തി ശൈലജ

ഒു വീടു വയ്ക്കാനൊരുങ്ങുമ്പോള്‍ വേണ്ട തയാറെടുപ്പുകള്‍ എന്തൊക്കെ? ചെറിയ ഒരു ലിസ്റ്റില്‍ ഒതുങ്ങില്ല, അവയൊന്നും. എല്ലാം തയാര്‍ ചെയ്തു. സുന്ദരന്‍ വീടു നിര്‍മിച്ചു താമസമാക്കിയാലും വീണ്ടും പ്രശ്ന ങ്ങള്‍. വിശ്വാസങ്ങള്‍ മറനീക്കി പുറത്തു വരുമ്പോള്‍ വാസ്തുശാസ്ത്രം അഥവാ വാസ്തു വിദ്യയെക്കുറിച്ച് അറിയാന്‍ ഏറെയുണ്ട്. ഭാരതത്തിന്‍റെ പുരാണങ്ങളിലും വേദങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ശാസ്ത്രം, മത്സ്യപുരാണം ആണു സ്രോതസ്. വാസ്തു ശാസ്ത്രത്തിന്‍റെ ആധികാരികത, സത്യവും മിഥ്യയും ഏത് തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കു ന്നു പ്രശസ്ത വാസ്തു വിദഗ്ധന്‍ മധു.എന്‍. പോറ്റി.



വാസ്തുശാസ്ത്രം എന്നാല്‍?



വേദകാലത്തോളം പഴക്കമുള്ള ശാസ്ത്രം. വാസ്തു എന്നാല്‍ താമസിക്കുക; ശാസ്ത്രം എന്നാല്‍ മനുഷ്യനു ഹിതകരമായ ധര്‍മത്തെ ഉപ ദേശിക്കുക. താമസിക്കാന്‍ വാസ സ്ഥലം അന്വേഷിക്കുന്നവനു ഹിത കരമായ ധര്‍മത്തെ ഉപദേശിക്കുന്ന ശാസ്ത്രത്തെ വാസ്തുശാസ്ത്രം എന്നു വിളിക്കാം. വേദങ്ങളാണ് വാസ്തുവിദ്യയുടെ അടിസ്ഥാനം. ബ്രഹ്മാവിന്‍റെ നാലു മുഖങ്ങള്‍ എന്ന സങ്കല്‍പ്പം. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിങ്ങനെ വേദങ്ങള്‍. ആയുര്‍വേദം, ധനുര്‍വേദം, ഗന്ധര്‍വവേദം, സ്ഥാപത്യവേദം എന്നീ ഉപവേദങ്ങള്‍. ഇവയില്‍ സ്ഥാപത്യവേദമാ ണ് ശില്‍പ്പ ശാസ്ത്രവും തച്ചു ശാസ്ത്രവും ഉള്‍ക്കൊള്ളുന്നത്.

ധനികനോ, ദരിദ്രനോ ആവട്ടെ, അവന്‍റെ വാസസ്ഥലം ധനശേഷികൊണ്ടോ, വലുപ്പംകൊണ്ടോ നിശ്ചയിക്കപ്പെടുന്നില്ല. കണക്കിലാ ണു കാര്യം. വാസ്തുപുരുഷന്‍ എന്ന അസുരസങ്കല്‍പ്പം വാസ്തുശാസ്ത്രത്തില്‍ പ്രധാനം.



വീട് - ഭൂമി - വാസ്തു



അനന്തന്‍ എന്ന നാഗത്തിനു മുകളില്‍ ഭൂമി എന്ന ഗോളം സ്ഥിതി ചെയ്യുന്നു എന്നു സങ്കല്‍പ്പം. ഭൂമി ചലിക്കുന്നുണ്ടെന്നത് ശാസ്ത്രീയമായ വ്യാഖ്യാനം. എന്നാല്‍ അചല എന്ന ഭൂമിയുടെ പര്യായ സങ്കല്‍പ്പത്തിലാണു വാസ്തുശാസ്ത്രം. കാരണം ചലിക്കാത്ത സ്ഥലത്തേ വീടു വയ്ക്കാന്‍ സാധിക്കുകയുള്ളൂ (ഇപ്പോള്‍ വെള്ളത്തിലും മറ്റും വീടുകള്‍ ഉയരുന്നതു കാണാമെങ്കിലും)



സ്ഥിരമായി നില്‍ക്കുന്ന ഭൂമിയില്‍ ദിക്കുകള്‍ നാല്. കിഴക്ക്, തെക്ക്, വടക്ക്, പടിഞ്ഞാറ്. വടക്കുകിഴക്ക്, തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് എന്നിങ്ങനെ വിദിക്കുകള്‍. വിദിക്കുകളില്‍ ദര്‍ശന മായി വീടു നിര്‍മിക്കുന്നതു നന്നല്ല. ശാസ്ത്രപ്രകാരം നാലു ദിക്കുകളിലേക്കും ദര്‍ശനമാകാം. എങ്കിലും സൂര്യ - ചന്ദ്ര - സപ്തമാതൃക്കളുടെ (ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ചാമുണ്ഡി, ഇന്ദ്രാണി) ഉദയം കണക്കിലെടുത്ത് കിഴക്ക്, വടക്ക് എന്നിവയാണ് ഉത്ത മം. പൊതുവെ ഭൂമിയുടെ ചായ്വ് വടക്കു കിഴക്കാണ്.

പഞ്ചഭൂതങ്ങള്‍ ആണ് അടുത്ത ത്. എവിടെ നിന്ന് ഉത്ഭവിക്കുന്നുവോ, അവിടെത്തന്നെ ലയിച്ച് അവസാനിക്കുന്ന ചക്രമാണ് പഞ്ചഭൂ ത സമന്വയം. അഗ്നി, ജലം, ഭൂമി, ആകാശം, വായു. ഇവയില്‍ അഗ്നി ഒഴികെ നാലെണ്ണവും അശുദ്ധമാ കും.

(ഉദാ: ചെളിയില്‍ ചവിട്ടി മണ്ണില്‍ നടന്നാല്‍ ഭൂമിക്ക് അശുദ്ധി. ചെളിയില്‍ ചവിട്ടി ജലത്തില്‍ കഴുകിയാല്‍ ജലം അശുദ്ധമായി. ദുര്‍ഗന്ധമുള്ള വസ്തു കാരണം വായുവും അശുദ്ധമാകും)

എന്നാല്‍ അഗ്നി മാത്രം എന്തിനെയും ശുദ്ധമാക്കുന്നു. അതിനാലാണ് അഗ്നിശുദ്ധി എന്ന സങ്കല്‍പ്പം. വീടുവയ്ക്കുന്ന ഭൂമിയുടെ ആകൃതി ചതുരം, ദീര്‍ഘചതുരം എന്നിവയായാല്‍ നന്ന്. ഗോമുഖം, 3 - 5 - 6 കോണുകള്‍ ഉള്ളത്, ആനയുടെ മുതുകിന്‍റെ ആകൃതിയുള്ളത്, സൂര്യോദയം കാണാനാകാത്ത ഭൂമി, ആരാധനാലയങ്ങളെ കടന്നു വരു ന്ന ഭൂമി എന്നിവ പാടില്ല.

ഭൂമിക്കു പോസിറ്റിവ്, നെഗറ്റിവ് എനര്‍ജികള്‍ ഉണ്ട്. ഭൂമിയെ ശുദ്ധിവരുത്താന്‍ ഏഴു കര്‍മങ്ങള്‍ ഉണ്ട്. ഖനനം, ഖരണം, ദഹനം, പൂരണം, ഗോനിവാസനം, ബ്രോഛിഷ്ടം, പഞ്ചഗവ്യം.

കെട്ടിട നിര്‍മാണത്തിനു മുന്‍പ് ഈ കര്‍മങ്ങള്‍ ചെയ്തു ഭൂമി ശുദ്ധി വരുത്താം.

വിടു നിര്‍മാണത്തിനുള്ള ആളുകള്‍ നാലുതരം. സ്ഥപതി, സൂത്രഗ്രാഹി, തക്ഷകന്‍, വര്‍ധകി.

1) സ്ഥപതി - സ്ഥാനം കണ്ടുപിടി ച്ചു കുറ്റിയടിക്കുന്നയാള്‍

2) സൂത്രഗ്രാഹി - ചരടു പിടിച്ചുകൊടുക്കുന്നയാള്‍ (സൂപ്പര്‍വൈസര്‍)

3) തക്ഷകന്‍ - തച്ചു കൈകാര്യം ചെയ്യുന്ന വ്യക്തി (ആശാരി)

4) വര്‍ധകി - കുമ്മായം (ചുണ്ണാമ്പ്) ഉപയോഗിച്ച് വീടു നിര്‍മിക്കുന്നയാള്‍ (മേസന്‍)

ഗൃഹനിര്‍മാണവുമായി ബന്ധപ്പെട്ടു വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്നത് ഇത്രയും പേരെ.

പാരാവാരത്തോളം ആഴത്തില്‍ അറിയേണ്ടതുണ്ട് വാസ്തുവിദ്യയെപ്പറ്റി. വാസ്തുവിന്‍റെ ബാക്കി വിശേഷങ്ങള്‍ അടുത്തയാഴ്ച.





കണക്കിലെ കാര്യം

360 ഡിഗ്രി ഭൂമിയുടെ അളവിനെ 72കൊണ്ട് എളുപ്പം ഭാഗിക്കാം. = 360 / പഞ്ചഭൂതങ്ങള്‍/ (അഞ്ചിനെ) 360/5 = 72. അതായത് 72 സെ.മീ. ആണ് ഒരു കോല്‍ അളവ്. (മെഗാപിക്സല്‍, മൈക്രോപിക്സല്‍ ക്യാമറകള്‍ ഓര്‍ക്കുക. 72 എന്ന അളവ് പ്രധാനം. ശരീരത്തിലെ നാഡികളുടെ എണ്ണം 3600, 36000 എന്നിങ്ങനെ കണക്കുകള്‍ (72കൊണ്ടു ഭാഗിക്കാം). 24 സെന്‍റിമീറ്റര്‍ ആണ് ഒരു ഭിത്തിയുടെ വണ്ണം. അതായത് എട്ട് (8) അംഗുലം.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code