കാത്തിരിപ്പിനു ശേ ഷം അതു പ്രഖ്യാപിച്ചു. ഗജിനിയിലൂടെ സൂര്യയെന്ന താരത്തിന് ബ്രേക്ക് നല്‍കിയ സംവിധായകന്‍ എ.ആര്‍. മുരുഗദോസ് അടുത്ത സിനിമയുടെ വിവരം ഒഫീഷ്യലായി ഡിക്ലയര്‍ ചെയ്തു. ഏഴാവത് അറിവ് അഥവാ സെവന്‍ത് സെന്‍സ് എന്നു പേരിട്ട ചിത്രത്തില്‍ കമല്‍ ഹാസന്‍റെ മകള്‍ ശ്രുതി ഹാസനാണ് നായിക. ശ്രുതിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.
മുരുഗദോസ് അഞ്ചു വര്‍ഷത്തിനു ശേഷമാണ് വീണ്ടും എത്തുന്നത്. തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം നിര്‍മിക്കുക. പ്രധാനതാരങ്ങള്‍ക്ക് മാറ്റമുണ്ടാവില്ല. ഇംഗ്ലിഷിലേക്ക് ഡബ്ബ് ചെയ്ത് ഇന്‍റര്‍നാഷണല്‍ റിലീസിനും പദ്ധതിയുണ്ട്.
തമിഴ് സിനിമയില്‍ ഇതുവരെ അവതരിപ്പിക്കാത്ത ഒരു തീം ആയിരിക്കും ഏഴാവത് അറിവിന്‍റെ പ്രത്യേകത. മനോജ് നൈറ്റ് ശ്യാമളന്‍റെ സിക്സ്ത് സെന്‍സ് പോലെ അതീന്ദ്രിയ ശക്തിയെക്കുറിച്ചും മുന്‍കൂട്ടി ഭാവി അറിയാനുള്ള കഴിവിനെക്കുറിച്ചുമൊക്കെയാവും ചിത്രത്തിന്‍റെ പ്രമേയം.
കൂടുതല്‍ വിവരങ്ങള്‍ തുറന്നു പറയാന്‍ മുരുഗദോസ് തയാറായില്ല. സൂര്യയുടെ കരിയറില്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കഥാപാത്രമാവും ചിത്രത്തിലേതെന്നും മുരുഗദോസ്.
തമിഴിലെ തന്‍റെ ആദ്യ ചിത്രത്തില്‍ ഇത്ര വലിയ ഒരു ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്‍റെ സന്തോഷത്തിലാണ് ശ്രുതി. ഹിന്ദിയില്‍ ലക്ക് എന്ന ചിത്രത്തിലൂടെ അഭിനയപരീക്ഷണം നടത്തിയെങ്കിലും ശ്രുതിക്ക് വിജയിക്കാനായില്ല. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ കഥ കേട്ടപ്പോള്‍ത്തന്നെ താന്‍ ഡേറ്റ് നല്‍കുകയായിരുന്നെന്ന് സൂര്യ. ഹോളിവുഡ് ഫിലിം മേക്കേഴ്സിനെപ്പോലും അതിശയിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന് തനിക്കുറപ്പുണ്ടെന്ന് സൂര്യ.
സൂര്യ ചിത്രങ്ങളുടെ സ്വന്തം മ്യൂസിക് ഡയറക്റ്റര്‍ ഹാരിസ് ജയരാജ് തന്നെയാണ് ഏഴാവത് അറിവിന്‍റെയും സംഗീതം. ക്യാമറ രവി.കെ. ചന്ദ്രന്‍. ചിത്രത്തിന്‍റെ ഷൂട്ടിങ് ഉടന്‍ തന്നെ തുടങ്ങാനാണ് തീരുമാനം. സൂര്യയുടെ കരിയറിലെ ടോപ് ചിത്രങ്ങളില്‍ ഒന്നായിരിക്കും ഇതെന്ന കാര്യത്തില്‍ ആരാധകര്‍ക്കും സംശയമില്ല.
Close...
Maximum Character Allowed -
4000