അഗ്നി-2 ഇന്നു പരീക്ഷിച്ചേക്കും
ബാലേശ്വര്‍
ആണവശേഷിയുള്ള ഇന്ത്യന്‍
മധ്യദൂര മിസൈല്‍ അഗ്നി-2 ഇന്നു പരീക്ഷിച്ചേക്കും. സൈന്യം നടത്തുന്ന
ട്രയലിന്‍റെ ഭാഗമായി, ഒറീസാ തീരത്തുള്ള വീലേഴ്സ് ഐലന്‍ഡില്‍നിന്നായിരിക്കും
പരീക്ഷണം. ചാന്ദിപ്പുരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ മിസൈലിന്‍റെ
അവസാനവട്ട പരിശോധനകള്‍ പൂര്‍ത്തിയായതായി പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.
2000
കിലോമീറ്ററാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-2ന്‍റെ ദൂരപരിധി.
21 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്. ഒരു ടണ്‍ പേലോഡ് വഹിക്കാന്‍
ശേഷി. 700 കിലോമീറ്റര്‍ റെയ്ഞ്ചുള്ള അഗ്നി-1, 3500 കിലോമീറ്റര്‍
റെയ്ഞ്ചുള്ള അഗ്നി-3 എന്നിവ കൂടി ഉള്‍പ്പെട്ട പരമ്പരയില്‍പ്പെടുന്നതാണ്
അഗ്നി-2.
Close...
Maximum Character Allowed -
4000