Wednesday, February 08, 2012   6:43 PM IST
Supplements
Home>> News>> National News
National News
കസബ്: അവസരം തേടി രാഷ്ട്രപതിക്കു കത്ത്
Monday, May 17, 2010
|
|
|
പാറ്റ്ന

മുംബൈ ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അജ്മല്‍ അമീര്‍ കസബിനെ തൂക്കിക്കൊല്ലാന്‍ തയാറായി രണ്ടുപേര്‍ കൂടി. ബിഹാറിലെ സമസ്തിപ്പുര്‍ സ്വദേശികള്‍ സരോജ്കുമാറും അരവിന്ദു മാണ് കസബിനെ തൂക്കിലേറ്റാന്‍ തങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മഹരാഷ്ട്ര സര്‍ക്കാരിനും കത്തയച്ചത്. നേരത്തേ, യര്‍വാദ ജയിലിലെ ആരാച്ചാരായിരുന്ന അര്‍ജുന്‍ ഭിക്കാ യാദവ് ശിക്ഷ നടപ്പാക്കാന്‍ തയാറെന്നു വ്യക്തമാക്കിയിരുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണ് ഇതെന്നാണ് ഇരുവരുടെയും വിശദീകരണം. ""കസബിനെക്കുറിച്ചു പത്രങ്ങളില്‍ കണ്ട അറിവുമാത്രമേയുള്ളൂ. രാജ്യത്തിനെതിരേ യുദ്ധം ചെയ്ത അയാളെ തൂക്കിലേറ്റാനുള്ള അവസരം ലഭിക്കുന്നതു ഭാഗ്യമായാണു കരുതുന്നത്''- സരോജ് കുമാര്‍ പറയുന്നു.

ഇന്ത്യയുടെ അവസാന ആരാച്ചാര്‍ നത മുല്ലിക്കിന്‍റെ നാട്ടുകാരനാണു ഞാന്‍. മുല്ലിക്കിന്‍റെ ഗ്രാമമായ പടൊരിയെ വീണ്ടും വാര്‍ത്തകളിലെത്തിക്കാന്‍ ഈ അവസരം ഉപകരിക്കുമെന്ന് അരവിന്ദ്. ഇതിന് അനുഭവസമ്പത്ത് പ്രശ്നമല്ലെന്നും ഇരുവരും വാദിക്കുന്നു.

കോല്‍ക്കത്തയില്‍ സ്കൂള്‍ കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതി ധനഞ്ജയ് ചാറ്റര്‍ജിയെ 2004 ഓഗസ്റ്റ് ഒന്നിനു തൂക്കിലേറ്റിയതു നട മുല്ലിക്കായിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code