ചിരിച്ചു: ജാമ്യം നഷ്ടപ്പെട്ടു
ദുബായ്
ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയില്‍ ചിരിച്ച ഇന്ത്യക്കാരെ അറസ്റ്റ് ചെയ്യാന്‍ ദുബായ് കോടതി ഉത്തരവിട്ടു. ഈജിപ്ഷ്യന്‍ യുവതിയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ കാര്‍ ഡ്രൈവര്‍ക്കാണ് അനവസരത്തിലെ ചിരി വിനയായത്. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. എന്‍.വി. എന്നു മാത്രമാണ് അന്വേഷകര്‍ പറഞ്ഞത്.
ദുബായില്‍ വീട്ടുവേലയ്ക്കു നില്‍ക്കുന്ന പതിനെട്ടുകാരിയെ കടയില്‍ നിന്നു സാധനങ്ങള്‍ കാറില്‍ കയറ്റാന്‍ സഹായിക്കുന്നതിനിടെ അപമാനിച്ചുവെന്നാണ് എന്‍.വിയുടെ പേരിലുള്ള കേസ്.
“”നാലു ജോലിക്കാരും ഞാനും കൂടിയാണ് കടയിലെത്തിയത്. മൂന്നുപേര്‍ ഭൂഗര്‍ഭ പാര്‍ക്കിങ് ഏരിയയിലെ കാറിനടുത്തേക്കു പോയി. ഞാനും എന്‍.വിയും പിന്നാലെ. ലിഫ്റ്റില്‍വച്ച് അയാള്‍ എന്നെ കടന്നുപിടിച്ചു ചുംബിക്കാന്‍ ശ്രമിച്ചു’’- ഈജിപ്ഷ്യന്‍ യുവതിയുടെ പരാതി.
എന്നാല്‍, എലിവേറ്ററില്‍ നിന്നു കാറിലേക്കു നടക്കുന്നതിനിടെ തന്‍റെ കൈ അബദ്ധത്തില്‍ അവരുടെ ദേഹത്തു തട്ടിയതാണെന്ന് ഡ്രൈവറുടെ വാദം. കേസ് പരിഗണിക്കുന്നതിനിടെ വാദിയുമായി എന്തെങ്കിലും അടുപ്പമോ ബന്ധമോ ഉണ്ടോ എന്നു ജഡ്ജി ചോദിച്ചപ്പോഴാണ് എന്‍.വി. ചിരിച്ചുകൊണ്ടു മറുപടി നല്‍കിയത്. ഇതോടെ, ജാമ്യവും നഷ്ടം, ജയിലിലുമായി.
Close...
Maximum Character Allowed -
4000