Tuesday, February 07, 2012   2:14 PM IST
Supplements
Home>> News>> National News
National News
ഗ്യാസ് ലീക്കായാല്‍ ഉടന്‍ SMS
Thursday, May 20, 2010
|
|
|
ഭുവനേശ്വര്‍

കുക്കിങ് ഗ്യാസ് ലീക്കായി അപകടമുണ്ടാകുമെന്ന ഭീതി ഇനി വേണ്ട. ഗ്യാസ് ലീക്കായാല്‍ ഉടന്‍ നിങ്ങളുടെ മൊബൈലിലേക്ക് എസ്എംഎസ് ലഭിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നു ഭുവനേശ്വറിലെ റോബോട്ടിക്വേര്‍സ് എന്ന കമ്പനിയിലെ ഒരു കൂട്ടം യുവ ശാസ്ത്രജ്ഞര്‍.

ഉടമസ്ഥര്‍ വീട്ടിലില്ലാത്ത സമയത്ത് സ്റ്റൗവില്‍ നിന്നോ റബര്‍ പൈപ്പില്‍ നിന്നോ ഗ്യാസ് ലീക്കായാല്‍ ഉടന്‍ നിങ്ങളുടെ മൊബൈലിലേക്ക് എസ്എംഎസ് എത്തും.

അപകടമൊഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാം. സാധാരണക്കാരന്‍റെ ജീവതസുരക്ഷയ്ക്കായാണ് ഇത്തരമൊരു ശ്രമം ആരംഭിച്ചതെന്ന് കമ്പനി സിഇഒ കുശാല്‍ നഹാത.

പ്രതിരോധം, ആരോഗ്യം, വ്യാവസായം തുടങ്ങിയ മേഖലകളിലേക്കും പുതിയ കണ്ടെത്തല്‍ വ്യാപിപ്പിക്കും.

ഗ്യാസ് ലീക്കായാല്‍ ഉടന്‍ റിമോട്ട് സിസ്റ്റം ഉപയോഗിച്ച സിലിണ്ടര്‍ ഓഫാക്കാനുള്ള സാങ്കേതികവിദ്യയും ഉടന്‍ പുറത്തിരക്കുമെന്ന് അദ്ദേഹം പറഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code