Thursday, February 09, 2012   12:02 PM IST
Supplements
Home>> News>> Sports
Sports
പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്
Saturday, May 22, 2010
|
|
|
ആന്‍റിഗ്വ

വെസ്റ്റിന്‍ഡീസിനെതിരേ രണ്ട് മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പര 2-0 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ ഒരു റണ്ണിനാണു സന്ദര്‍ശകരുടെ ജയം. നിര്‍ണായകമായ അവസാന ഓവറില്‍ നിയന്ത്രണത്തോടെ പന്തെറിഞ്ഞ റ്യാ ന്‍ മക്ലാരന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പ്പിയായി.

121 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ വെസ്റ്റിന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് സ്വന്തമാക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 13 റണ്‍സിനാണ് വിജയിച്ചത്. ഏകദിന പരമ്പര ഇന്ന് ആരംഭിക്കും.

മക്ലാരന്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ വിജയിക്കാന്‍ വെസ്റ്റിന്‍ഡീസിന് വേണ്ടത് മൂന്ന് റണ്‍സ്. നേടാനായത് ഒരു റണ്‍ മാത്രം.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ വിന്‍ഡീസ് ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 59 എന്ന നിലിയില്‍ തകര്‍ത്തിരുന്നു.

എന്നാല്‍ അരങ്ങേറ്റ താരം ഡേവിഡ് മില്ലര്‍ 26 പന്തില്‍ 33 റണ്‍സും യൊഹാന്‍ ബോ ത്ത 22 പന്തില്‍ 23 റണ്‍സും നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 120 വരെയെത്തി. നാലോവറില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി ജെറോം ടെയ്ലര്‍ വിന്‍ഡീസ് ബൗളര്‍മാരില്‍ തിളങ്ങി.

ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍മാരെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ഡ്വയ്ന്‍ ബ്രാവോയും (40) ശിവ്നാരായണ്‍ ചന്ദര്‍പോളും (29) പ്രതീക്ഷയേകി. എന്നാല്‍, അവസാന ഓവറുകളില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ നിയന്ത്രണം പിടിച്ചെടുത്തതോടെ ലക്ഷ്യത്തിനു തൊട്ടു പിന്നില്‍ വിന്‍ഡീസ് പോരാട്ടം അവസാനിച്ചു.

23 റണ്‍സും മൂന്ന് വിക്കറ്റും സ്വന്തമാക്കിയ ബോത്ത മാന്‍ ഒഫ് ദ മാച്ച്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code