Thursday, February 09, 2012   7:36 AM IST
Supplements
Home>> News>> Kerala News
Kerala News
സിനിമ: ഇന്നു ചര്‍ച്ച
Saturday, May 22, 2010
|
|
|
കൊച്ചി

വിതരണക്കാരുടെ സംഘടന എതിര്‍ത്തത് അവഗണിച്ചു ഹിന്ദി ചിത്രം കൈറ്റ്സ് കേരളത്തിലെ തിയെറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. അന്യഭാഷാ ചിത്രങ്ങള്‍ പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കു ശേഷമേ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാവൂ എന്ന വിതരണക്കാരുടെ ആവശ്യം തളളിയാണ് എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ അംഗങ്ങളായ തിയറ്റര്‍ ഉടമകള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

കൈറ്റ്സ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്കു സിനിമകള്‍ നല്‍കില്ലെന്നു കഴിഞ്ഞ ദിവസം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ കൈറ്റ്സിന്‍റെ പ്രദര്‍ശനവുമായി തങ്ങള്‍ മുന്നോട്ടുപോകുമെന്നു എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.സി. ബോബി പറഞ്ഞു.

സിനിമാ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ഇന്നു തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ സിനിമാമേഖലയിലെ വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തും. ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു മെമ്മോറാന്‍ഡം സമര്‍പ്പിക്കാന്‍ സംഘടനകളോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വ്യവസായ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ അധ്യക്ഷനായ കമ്മിറ്റിയുമായിട്ടാണ് ഇന്നത്തെ ചര്‍ച്ച. വിനോദ നികുതി, വെല്‍ഫയര്‍ ഫണ്ട് എന്നിവയെക്കുറിച്ചായിരിക്കും ചര്‍ച്ച.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code