Thursday, February 09, 2012   10:51 AM IST
Supplements
Home>> News>> Business
Business
തെളിയിച്ചാല്‍ 5കോടി
Sunday, May 23, 2010
|
|
|
ന്യൂഡല്‍ഹി

മുസ്ലി പവര്‍ എക്സ്ട്രായില്‍ രാസവസ്തുക്കളോ, സിന്തറ്റിക് സ്റ്റീറോയിഡുകളോ ഉണ്ടെന്നു തെളിയിച്ചാല്‍ അഞ്ചു കോടി രൂപ ഇനാം നല്‍കുമെന്നു കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ചെയര്‍മാന്‍ ഡോ. കെ.സി. ഏബ്രഹാം.

മുസ്ലി പവര്‍ എക്സ്ട്രായുടെ വളര്‍ച്ചയില്‍ അസൂയയുള്ളവരും വിദേശകുത്തകയായ വയാഗ്രയുടെ കമ്പനിക്കാരുമാണു മുസ്ലി പവറിനെതിരേ കുപ്രചാരണം നടത്തുന്നതെന്ന് ഏബ്രഹാം ഇവിടെ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മുസ്ലി പവറില്‍ ടഡാലഫില്‍ അടങ്ങിയിട്ടുണ്ടെന്ന വാര്‍ത്തയ്ക്കു പിന്നിലുള്ള ഡിസ്പെര്‍ ലാബ് ഡയറക്ടര്‍ ഡോ. എസ്.കെ. അഗര്‍വാളിനും വയാഗ്ര കമ്പനിയുടെ അമേരിക്കയിലെയും ഇന്ത്യയിലെയും മേധാവികള്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചുകഴിഞ്ഞു. അഞ്ചുകോടി രൂപയാണു നഷ്ടപരിഹാരം ചോദിക്കുന്നത്.

ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന്‍റെ അംഗീകാരമില്ലാത്ത സ്ഥാപനമാണു മുസ്ലി പവറിനെതിരേ റിപ്പോര്‍ട്ട് നല്‍കിയ ഡിസ്പെര്‍.തികച്ചും ആയുര്‍വേദ ഉത്പന്നമാണു മുസ്ലി പവര്‍ എക്സ്ട്രായെന്നു കെ.സി. ഏബ്രഹാം പറഞ്ഞു. മുസ്ലി പവറിനെതിരേ ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്ന വാര്‍ത്തയിലെ ആരോപണങ്ങള്‍ അദ്ദേഹം പാടേ നിഷേധിച്ചു.

മുസ്ലി പവറിനെതിരെയുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സി അന്വേഷിക്കണമെന്നാണ് അഭിപ്രായമെന്നു കുന്നത്ത് ഫാര്‍മയുടെ കോര്‍പ്പറേറ്റ് അഫയേഴ്സ് പ്രസിഡന്‍റ് മാത്യു സാമുവല്‍ പറഞ്ഞു.

ചുരുങ്ങിയ കാലയളവിനുള്ളില്‍ 40 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമായി കുന്നത്ത് ഫാര്‍മ വളര്‍ന്നതു ജനങ്ങള്‍ക്കുള്ള വിശ്വാസം കൊണ്ടാ ണെന്ന് അസോസിയേറ്റഡ് അഡ്വര്‍ടൈസിങ്ങ് റിജ്യനല്‍ ഡയറക്റ്റര്‍ കെ. തോമസ് ഏബ്രഹാം ചൂണ്ടിക്കാട്ടി. ലീഗല്‍ അഡ്വൈസര്‍ അഡ്വ. ദീപയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെ ടുത്തു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code