ബംഗളൂരു
റേവ ഇനി മഹീന്ദ്രയ്ക്ക് സ്വന്തം. ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ റേവയുടെ ഭൂരിഭാഗം ഓഹരികള്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്ര&മഹീന്ദ്ര ഏറ്റെടുത്തു. ഇലക്ട്രി ക് കാര്‍ സെഗ്മെന്‍റില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഏറ്റെടുക്കല്‍. റേവയുടെ 55.2% ഓഹരികളാണു എം&എം വാങ്ങിയത്. 31% ഓഹരി മൈനി കുടുംബത്തിനും 11% ഓഹരി എഇവി കമ്പനിയുടമ ഡോ. ബെല്ലിനും ബാക്കി ജീവനക്കാര്‍ക്കുമായിരിക്കും. 45 കോടിയുടെ മൂലധന നിക്ഷേപവും കമ്പനി നടത്തും. പുതിയ സംരംഭം മഹീന്ദ്ര റേവ ഇലക്ട്രിക് വെഹിക്കിള്‍ കമ്പനി എന്ന പേരിലായിരിക്കും അറിയപ്പെടുക.
ഏറ്റെടുക്കല്‍ സംബന്ധിച്ച കരാര്‍ ഇരു കമ്പനികളും ഇന്നലെ ബംഗളൂരുവില്‍ ഒപ്പിട്ടു. ഇതോടെ എം&എമ്മിന്‍റെ അഞ്ച് നോമിനികളും റേവയുടെ സ്ഥാപകരായ മൈനികുടുംബത്തിലെ രണ്ട് അംഗങ്ങളും റേവയുടെ സഹസ്ഥാപകരായ എഇവി എല്‍എല്‍സിയുടെ ഒരംഗവും പുതിയ സംരംഭമായ മഹീന്ദ്ര റേവയുടെ ബോര്‍ഡിലുണ്ടാകും.
മഹീന്ദ്രയുടെ പ്രസിഡന്‍റ് ഡോ. പവാന്‍ ഗോയെന്‍കെ പുതിയ ബോര്‍ഡിന്‍റെ ചെയര്‍മാനാകും. ഇപ്പോള്‍ തന്നെ 3,500ലധികം റേവ കാറുകള്‍ നിരത്തുകളിലുണ്ടെന്നും മഹീന്ദ്രയ്ക്ക് ഇതു നല്ല അവസരമാണെന്നും പവന്‍ ഗോയെന്‍കെ. ഏറ്റെടുക്കല്‍ ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കുമെന്നും അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാറുകളുടെ ആഗോള വിപണി 15ലക്ഷം യൂണിറ്റായി ഉയരും. 2020ഓടെ 80,000 മുതല്‍ ഒരു ലക്ഷം വരെ യൂണിറ്റുകളായി ഈ ആഭ്യന്തര വിപണി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
മഹീന്ദ്രയുടെ മാര്‍ക്കറ്റിങ് ശൃംഖല വഴിയാകും റേവയുടെ മോഡലുകള്‍ വിപണിയിലെത്തുക. റേവയ്ക്ക് കടബദ്ധ്യതകളൊന്നുമില്ലെന്നു സ്ഥാപകന്‍ ചേതന്‍ മൈനി. ജനറല്‍ മോട്ടോഴ്സുമായി റേവ ഉണ്ടാക്കിയ കരാര്‍ ഇനി തുടരില്ലമഹീന്ദ്രയ്ക്ക് ബിജ്ലി എന്ന പേരില്‍ ഇപ്പോള്‍ ഇലക്ട്രിക് മുച്ചക്രവാഹനമുണ്ട്. മിനി ട്രക്ക് മാക്സിമോയുടെ ഇലക്ട്രിക് വെര്‍ഷന്‍ പുറത്തിറക്കാനുള്ള ശ്രമത്തിലുമാണു കമ്പനി ഇപ്പോള്‍. റേവയുടെ പുതിയ ഇലക്ട്രിക് കാര്‍ എന്‍എക്സ്ആര്‍ ചടങ്ങില്‍ പുറത്തിറക്കി.
Close...
Maximum Character Allowed -
4000