നേപ്പാള്‍ പ്രതിസന്ധി ഒഴിവാക്കണം
കാഠ്മണ്ഡു
നേപ്പാളില്‍ ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ സഹകരിക്കണമെന്നു മാവോയിസ്റ്റ് നേതാവ് പ്രചണ്ഡയോടു യുഎന്‍ അഭ്യര്‍ഥിച്ചു. നേപ്പാളിലെ യുഎന്‍ മിഷന്‍ അധിപ കാരിന്‍ ലാന്‍ഡ്ഗ്രെന്‍ പ്രചണ്ഡയെ സന്ദര്‍ശിച്ചാണ് ഈ അഭ്യര്‍ഥന നടത്തിയത്. ഭരണഘടനാ നിര്‍മാണ സഭയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ശ്രമിക്കാമെന്നു പ്രചണ്ഡ അവര്‍ക്ക് ഉറപ്പു നല്‍കിയെന്നു നേപ്പാളിലെ മാധ്യമങ്ങള്‍.
നിലവിലുള്ള ഭരണഘടനാ നിര്‍മാണ സഭയുടെ കാലാവധി നാളെ പൂര്‍ത്തിയാകും. പുതിയ ഭരണഘടനയ്ക്കു രൂപം നല്‍കാനുള്ള കാലാവധിയും നാളെ തീരും. പുതിയ ഭരണഘടനയ്ക്കു രൂപം നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സഭയുടെ കാലാവധി ഒരുവര്‍ഷം കൂടി ദീര്‍ഘിപ്പിക്കാനാണു നീക്കം. എന്നാല്‍ ഇക്കാര്യത്തില്‍ രാ ഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ധാരണയുണ്ടാകാത്തതാണു പ്രതിസന്ധിക്കു കാരണം.
Close...
Maximum Character Allowed -
4000