Tuesday, September 07, 2010   7:05 AM IST
Supplements
Home>> Cinema>> Latest News
Headlines
സിങ്കത്തിനു സൂപ്പര്‍ റിലീസ്
Friday, May 28, 2010
|
|
|
രക്തചരിത്ര കൂടി എത്തുന്നതോടെ സൂര്യ നാഷണല്‍ സ്റ്റാറാവും. എന്നാല്‍ അതിനും മുന്‍പേ സൂര്യയുടെ ഇരുപത്തഞ്ചാമത്തെ ചിത്രം സിങ്കം തിയെറ്ററുകളില്‍ എത്തും. സിങ്കത്തിന്‍റെ അമേരിക്കന്‍ റിലീസാണ് വിശേഷം. അമേരിക്കയിലുടനീളം ഏറ്റവും കൂടുതല്‍ തിയെറ്ററുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് ചിത്രം എന്ന റെക്കോഡ് ഇനി സിങ്കത്തിനു സ്വന്തം. ബിഗ് സിനിമാസാണ് സിങ്കത്തിന്‍റെ അമേരിക്കയിലെ വിതരണക്കാര്‍. വിവിധ സ്റ്റേറ്റുകളിലായി ഇരുപത്തിനാലു ലൊക്കേഷനുകളിലായി മുപ്പതു തിയെറ്ററുകളില്‍ സിങ്കം പ്രദര്‍ശിപ്പിക്കും. ഇതില്‍ പത്തെണ്ണം ബിഗ് സിനിമാസിന്‍റെ തിയെറ്ററുകള്‍ തന്നെയാണ്. സിങ്കത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി സൂര്യ സെര്‍ച്ചസ് ഫോര്‍ ഹിസ് ബിഗ് ഫാന്‍ ഇന്‍ യുഎസ് എന്ന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

ആറു, വേല്‍ എന്നീ ചിത്രങ്ങളിലൂടെ സൂര്യയ്ക്ക് വളരെ വ്യത്യസ്തമായ ഇമേജ് നല്‍കിയ ഹരിയാണ് സിങ്കത്തിന്‍റെ സംവിധായകന്‍. കാക്ക കാക്കായ്ക്കു ശേഷം സൂര്യക്കു പൊലീസ് വേഷം. അനുഷ്ക ഷെട്ടിയാണ് നായിക. പ്രകാശ് രാജ്, നാസര്‍, വിവേക്, മനോരമ തുടങ്ങി വന്‍ താരനിരയുമുണ്ട് കൂട്ടിന്. നിര്‍മാണം ജ്ഞാനവേല്‍, സംഗീതം ദേവി ശ്രീ പ്രസാദ്, ക്യാമറ പ്രിയന്‍, എഡിറ്റിങ് വി. ടി. വിജയന്‍.

രജനീകാന്തിന്‍റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ മുരട്ടുക്കാളൈയിലെ പെതുവാക എന്‍ മനസു തങ്കം എന്ന ഗാനത്തിന്‍റെ റീമേക്കാണ് സിങ്കത്തിന്‍റെ ടൈറ്റില്‍ സോങ്ങ്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code