Wednesday, February 08, 2012   7:03 PM IST
Supplements
Home>> News>> Business
Business
സെന്‍സെക്സ് മുന്നേറ്റം തുടരുന്നു
Friday, May 28, 2010
|
|
|
മുംബൈ

തുടര്‍ച്ചയായ രണ്ടാം ദിനവും സെന്‍സെക്സിനു മുന്നേറ്റം. ആഗോള ആശങ്കകള്‍ നിലനില്‍ക്കേ ഇന്നലെ ബിഎസ്ഇ സൂചിക278 പോയിന്‍റ് ഉയര്‍ന്നു 16,666ല്‍ ക്ലോസ് ചെയ്തു. മുന്‍ ക്ലോസിങ്ങിനേക്കാള്‍ 1.70% ഉയര്‍ന്ന്. വാങ്ങല്‍ ആവശ്യം കൂടിയതാണു സെന്‍സെക്സിനു തുണയായത്.

ദേശീയ സൂചിക നിഫ്റ്റി 1.74% ഉയര്‍ന്നു 5,003 പോയിന്‍റില്‍ വ്യാപാരം അവസാനിപ്പിച്ചു. യൂറോസോണ്‍ ആശങ്കകളെത്തുടര്‍ന്നു ആഗോളത്തകര്‍ച്ചയില്‍ നിന്നു കരകയറിയ സെന്‍സെക്സ് രണ്ടു ദിവസത്തെ മുന്നേറ്റത്തില്‍ 644 പോയിന്‍റാണു നേടിയത്. വാങ്ങല്‍ ആവശ്യം തന്നെയാണു വിപണിയുടെ ഗതി നിയന്ത്രിച്ചതെന്നു യൂണികോണ്‍ ഫിനാന്‍ഷ്യല്‍ സിഇഒ ഗജേന്ദ്ര നഗ്പാല്‍ പറഞ്ഞു. ഡെറിവേറ്റീവ് സെറ്റില്‍മെന്‍റ് ദിവസമായതിനാല്‍ ചാഞ്ചാട്ടവും വിപണിയില്‍ പ്രകടം.

ഏഷ്യന്‍-യൂറോപ്യന്‍ സൂചികകളുടെ പോസിറ്റീവ് ട്രെന്‍ഡും ഓഹരി സൂചികകളെ തുണച്ചു. ബാങ്കിങ്, ഓട്ടോ, ഓയില്‍&ഗ്യാസ്, റിയാല്‍റ്റി എന്നീ കൗണ്ടറുകളിലാണു വാങ്ങല്‍ ആവശ്യം കൂടിയത്. പാദഫലം മികച്ചതായതോടെ ടാറ്റ മോട്ടോഴ്സ് 4.47% ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 2,571 കോടിയുടെ അറ്റാദായം നേടിയ ടാറ്റ മോട്ടോഴ്സിന്‍റെ ഓഹരിക്കു ഇന്നലെ വാങ്ങല്‍ ആവശ്യവും കൂടി. മാരുതി സുസുക്കി, എം&എം, എച്ച്ഡിഎഫ്സി, എസ്ബിഐ, ഐസിഐസിഐ എന്നിവ ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.44% ഉയര്‍ന്നു 1,021ലെത്തി. എസിസി, ഭാരതി എയര്‍ടെല്‍, സിപ്ല എന്നിവയ്ക്ക് തിരിച്ചടി

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code