Wednesday, February 08, 2012   7:59 PM IST
Supplements
Home>> News>> Kerala News
Kerala News
ജൂണ്‍ 15നു വീണ്ടും യോഗം
Friday, May 28, 2010
|
|
|
തിരുവനന്തപുരം

സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിന് ജൂണ്‍ 15നു വീണ്ടും യോഗം ചേരുമെന്നു മന്ത്രി എം.എ. ബേബി. സിനിമാ സംഘടനകളുമായി ചര്‍ച്ചക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍ ചെയര്‍മാനായ ഉന്നതതല കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നു സനിമാ സംഘടനകള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്. വിനോദ നികുതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ ചര്‍ച്ച നടക്കും. വിനോദ നികുതിയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ അഭിപ്രായം രൂപപ്പെടുത്തി വരുകയാണെന്നു മന്ത്രി പറഞ്ഞു. ധനകാര്യ-തദ്ദേശ വകുപ്പുകളെ ബാധിക്കുന്ന പ്രശ്നമാണിത്. അതുകൊണ്ട് രണ്ടു വകുപ്പുകളുമായും ചര്‍ച്ചചെയ്തു മാത്രമേ തീരുമാനമെടു ക്കുകയുള്ളൂ.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code