സാങ് യോങ് ഏറ്റെടുക്കാന്‍ മഹീന്ദ്രയും ഡണ്‍ലപ്പും
കോല്‍ക്കത്ത
സാമ്പത്തിക പ്രതിസന്ധിയിലായ തെക്കന്‍ കൊറിയന്‍ വാഹനനിര്‍മാതാക്കളായ സാങ് യോങ് ഏറ്റെടുക്കാന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്രയും ടയര്‍ നിര്‍മാതാക്കളായ ഡണ്‍ലപ്പും രംഗത്ത്. ഇരുവരും ബിഡ്ഡ് സമര്‍പ്പിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു ബിഡ്ഡ് സമര്‍പ്പിക്കേണ്ട അവസാന തീയതി. സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് ഓട്ടോ സെക്റ്ററിലെ ഡൗണ്‍ ട്രെന്‍ഡ് കാരണം കഴിഞ്ഞ വര്‍ഷം സാങ് യോങിന്‍റെ സാമ്പത്തിക പുനഃസംഘടനയ്ക്ക് കൊറിയന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
ബിഡ്ഡ് നല്‍കിയെന്നു ഡണ്‍ലപ്പിന്‍റെ പവന്‍ കുമാര്‍ റൂയിയ സ്ഥിരീകരിച്ചു. എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ എം&എം തയാറായില്ല. കമ്പനി ഏറ്റെടുക്കാന്‍ ഇരുകമ്പനികളെക്കൂടാതെ, മഹീന്ദ്രയുടെ മുഖ്യ എതിരാളിയും തെക്കന്‍ കൊറിയയിലെ മൂന്നാമത്തെ വലിയ നിര്‍മാതാക്കളായ റെനോയും രംഗത്തുണ്ട്. 2008ല്‍ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചു ടാറ്റ മോട്ടോഴ്സിനോടു പരാജയപ്പെട്ടിരുന്നു.
Close...
Maximum Character Allowed -
4000