തിരുവനന്തപുരം
സ്വന്തം ലേഖകന്‍
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് 36.80 കോടിയുടെ ബ ജറ്റ് അംഗീകരിച്ചു. എല്ലാ ജില്ലകളിലും ഇ- ലൈബ്രറികള്‍, മികച്ച ലൈബ്രറികള്‍ക്കു താലൂക്കുതലം മുതല്‍ പുരസ്കാരങ്ങള്‍, മികച്ച സാഹിത്യ കൃതിക്ക് 50,000 രൂപയുടെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പുരസ്കാരം, അയല്‍പക്ക പഠന കേന്ദ്രങ്ങള്‍, ജൂബിലി ആഘോഷങ്ങള്‍ക്കു ധനസഹായം, ഗ്രന്ഥശാ ലാ സര്‍വെ തുടങ്ങിയവ ഈ വര്‍ഷം നടപ്പാക്കുമെന്നു കൗണ്‍സില്‍ സെക്രട്ടറി എ.കെ. ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബജറ്റ് തുകയിലെ 84% നീക്കിവച്ചിരിക്കുന്നത് അടിസ്ഥാനതലത്തിലെ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ്. സ്റ്റേറ്റ്, ജില്ല, താലൂക്ക് ഓഫിസുകളുടെ ആധുനികവത്കരണത്തിന് 25 ലക്ഷം രൂപ നീക്കിവ യ്ക്കും. ഈ ഓഫിസുകളെയും കംപ്യൂട്ടര്‍ സംവിധാനമുള്ള ലൈബ്രറികളെയും ഒരു മെയിന്‍ സെര്‍വറിലൂടെ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്ക് വഴി ബന്ധിപ്പിക്കും. ഡിജിറ്റല്‍ ലൈബ്രറി ഉള്‍പ്പെടെ സ്റ്റേറ്റ് ലൈബ്രറി സ്ഥാപിക്കും. കൗണ്‍സിലിന്‍റെ സംസ്ഥാന ആസ്ഥാനമായ ഇഎംഎസ് സ്മാരക സുവര്‍ണജൂബിലി മന്ദിരത്തിന്‍റെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലാ ഓഫിസുകള്‍ക്കു സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനു തുക വകയിരുത്തിയിട്ടുണ്ട്.
ഓരോ ജില്ലയിലും ഒരു ലൈബ്രറി തെരഞ്ഞെടുത്ത് ഇ- റീഡിങ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യത്തോടുകൂടി കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ്, ഡേറ്റാ ബേ സ് എന്നിവ തയാറാക്കും. താലൂക്ക്-ജില്ലാ തലങ്ങളില്‍ ഈ വര്‍ഷം മുതല്‍ മികച്ച ഓരോ ലൈബ്രറിക്കു പുരസ്കാരം. നിശ്ചിത സാഹിത്യശാഖയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച സാഹിത്യ ഗ്രന്ഥത്തിനു സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സാഹിത്യ പുരസ്കാരമായി 50,000 രൂപ സമ്മാനിക്കും.
ഓരോ പഞ്ചായത്തിലും ഏറ്റവും സൗകര്യപ്രദവും സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നതുമായ പ്രദേശത്തെ ഒരു ലൈബ്രറിയോടനുബന്ധിച്ചു അയല്‍പക്ക പഠന കേന്ദ്രം സ്ഥാപിക്കും. ഇത്തരം കേന്ദ്രങ്ങളില്‍ ഹൈസ്കൂള്‍-കോളെജ് വിദ്യാര്‍ഥികള്‍ക്കു പൊതുപരീക്ഷയിലും ഉദ്യോഗാര്‍ഥികള്‍ക്കു മത്സര പരീക്ഷയ്ക്കും കോച്ചിങ് നല്‍കും. ആദ്യവര്‍ഷം 300 പഞ്ചായത്തുകളില്‍ ഇതു സ്ഥാപിക്കുന്നതിനു തുക വകയിരുത്തി.
Close...
Maximum Character Allowed -
4000