ചേലക്കരയില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതി ഉടന്‍
വടക്കാഞ്ചേരി
ചേലക്കര നിയോജക മണ്ഡലത്തിലെ സമ്പൂര്‍ണ കുടിവെള്ള പദ്ധതി ഉടന്‍ നടപ്പിലാക്കാന്‍ തീരുമാനം.
നിയോജക മണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തുകളിലും ജൂണ്‍ ഒന്നിനകം പഞ്ചായത്ത് തല യോഗം ചേര്‍ന്നു വെള്ളം എത്താത്ത പ്രദേശങ്ങള്‍ കണ്ടെത്തും. 15 ദിവസത്തിനകം ജലവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇതിനായി പദ്ധതി തയാറാക്കും. തുറന്ന കിണര്‍, കുളങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജലസ്രോതസുകളും ഉപയോഗപ്പെടുത്തും.
എംപി, എംഎല്‍എ, പ്രാദേശിക ഫണ്ട്, ത്രിതല പഞ്ചായത്ത് ഫണ്ട്, വാട്ടര്‍ അഥോറിറ്റി ഫണ്ട് എന്നിവ പദ്ധതിക്കായി ചെലവഴിക്കും.
സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ചേര്‍ന്ന ആലോചനാ യോഗമാണ് തീരുമാനമെടുത്തത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.പി. മുഹമ്മദ്കുട്ടി, എ. പത്മനാഭന്‍, ജില്ലാ പഞ്ചായത്തംഗം സീമ ബാബു, പഞ്ചായത്ത് പ്രസിഡന്‍റുമാരായ രമാ രാധാകൃഷ്ണന്‍, സി. മുരുകേശന്‍, കെ.പി. ഉമാശങ്കര്‍, ടി. സുബ്രഹ്മണ്യന്‍, വി. രഘു, സി.വി. ഉണ്ണികൃഷ്ണന്‍, ടി. ചന്ദ്രശേഖരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000