Sunday, February 05, 2012   4:29 AM IST
Supplements
Home>> Regional>> Thrissur
Thrissur Regional
മാലിന്യ സംസ്കരണ കേന്ദ്രം കമ്മിഷനിങ് ജൂണില്‍
Saturday, May 29, 2010
|
|
|
വടക്കാഞ്ചേരി

മാലിന്യ സംസ്കരണ കേന്ദ്രം ജൂണില്‍ കമ്മിഷന്‍ ചെയ്യും. ഇതോടെ വടക്കാഞ്ചേരി പഞ്ചായത്തില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന മാലിന്യ പ്രശ്നങ്ങള്‍ക്കു ശ്വാശത പരിഹാരമാകും.

ദിനംപ്രതി രണ്ടു ടണ്‍ മാലിന്യം സംസ്കരിക്കാന്‍ കഴിയുന്ന പ്ലാന്‍റ് കേരള അഗ്രൊ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനാണു നിര്‍മിക്കുന്നത്. അലിയുന്നതും, അഴുകുന്നതുമായ മുഴുവന്‍ വസ്തുക്കളും സംസ്കരിക്കാനാകും.

മാലിന്യം ഭൂമിക്കടിയില്‍ സൂക്ഷിക്കുന്നതിനാല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകില്ല. സംസ്കരിച്ച മാലിന്യത്തില്‍ നിന്നും റോഡരികിലെ വൈദ്യുതി വിളക്കുകള്‍ പ്രകാശിപ്പിക്കാനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനും പഞ്ചായത്തിനു പദ്ധതിയുണ്ട്.

മാലിന്യത്തില്‍ നിന്നും ചില്ല്, പ്ലാസ്റ്റിക് എന്നിവ വേര്‍തിരിച്ചെടുക്കാന്‍ കുടുംബശ്രീ അംഗങ്ങളെ ഉപയോഗിക്കും. നിര്‍മാണത്തിന്‍റെ അവസാന ഘട്ടമായ കോണ്‍ക്രീറ്റിങ് ആരംഭിച്ചുവെങ്കിലും വെള്ളത്തിന്‍റെ ദൗര്‍ലഭ്യം പ്രശ്നം സൃഷ്ടിക്കുന്നു. കോഴിക്കോട് കണ്‍സള്‍ട്ടിങ് എന്‍ജിനിയര്‍ കെ.പി. ബേബി, തൃശൂര്‍ ഡിവിഷണല്‍ എന്‍ജിനിയര്‍ സുരേഷ് എന്നിവരാണു പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code