മഹീന്ദ്രയുടെ അറ്റാദായം 36%കൂടി
മുംബൈ
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഓട്ടോമൊബീല്‍ രംഗത്തെ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അറ്റാദായം 36% വര്‍ധിച്ചു 570.26 കോടിയായി. വരുമാനം 3,646.57 കോടിയില്‍ നിന്നും 5,304.63 കോടിയായും വര്‍ധിച്ചു. ലോകത്തിലെ ഏറ്റ വും വലിയ ട്രാക്റ്റര്‍ കമ്പനിയായ മഹീന്ദ്ര കഴിഞ്ഞ വര്‍ഷം 1,75,196 ട്രാക്റ്റര്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷത്തേതില്‍ നിന്നും 45.8% കൂടുതലാണിത്.
കാര്‍ഷിക ഉപകരണങ്ങളിലും ഓട്ടോമൊബൈലിലും മികച്ച വളര്‍ച്ചയാണു കമ്പനി രേഖപ്പെടുത്തിയത്.
മഹീന്ദ്രയുടെ സൈലോ, ബോലെറോ, സ്കോര്‍പിയോ മോഡലുകളുടെ റെക്കോഡ് വില്‍പ്പന കമ്പനിയുടെ വിപണിമൂല്യം വര്‍ധിപ്പിച്ചതായും കമ്പനി അധികൃതര്‍ പറഞ്ഞു.
Close...
Maximum Character Allowed -
4000