Tuesday, February 07, 2012   2:38 PM IST
Supplements
Home>> Regional>> Kochi
Kochi
നേവി പരിശീലനം പൂര്‍ത്തിയായി
Sunday, May 30, 2010
|
|
|
കൊച്ചി

സ്വന്തം ലേഖകന്‍

നാവിക സേനയില്‍ 85 നേവല്‍ ഓഫിസേഴ്സ് കേഡറ്റുകളും തീരസംരക്ഷണ സേനയില്‍നിന്നുള്ള 13 അസിസ്റ്റന്‍റ് കമാന്‍ഡന്‍റുകളുമടങ്ങിയ ബാച്ച് ഒന്നാംഘട്ടം പരിശീലനം പൂര്‍ത്തിയാക്കി. ഐഎന്‍എസ് തീര്‍, ഐഎന്‍എസ് കൃഷ്ണ, ഐഎന്‍എസ് തരംഗിണി, തീര സംരക്ഷണ സേനയുടെ വരുണ എന്നീ യുദ്ധക്കപ്പലുകളിലെ പരിശീലനത്തിനു ശേഷമാണ് ഇവര്‍ ഇന്നലെ പുറത്തിറങ്ങിയത്. ഐഎന്‍എസ് തീറില്‍ നടന്ന പാസിങ് ഔട്ട് പരേഡ് ദക്ഷിണനാവികസേനാ മേധാവി വൈസ് അഡ്മിറല്‍ കെ.എന്‍. സുശീല്‍ വീക്ഷിച്ചു.

ഡിസംബര്‍ 15നാണ് ഈ ബാച്ചിനു പരിശീലനം തുടങ്ങിയത്. കടലില്‍ 24 ആഴ്ച നീണ്ട കഠിന പരിശീലനത്തിനു ക്യാപ്റ്റന്‍ ജി. പ്രകാശ് നേതൃത്വം നല്‍കി. സമുദ്രത്തിലും യുദ്ധക്കപ്പലുകളിലുമുള്ള ജീവിതരീതികള്‍ അടുത്തറിയുക എന്നതായിരുന്നു ഒന്നാംഘട്ട പരിശീലനത്തിന്‍റെ ലക്ഷ്യം. രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും കേഡറ്റുകള്‍ സന്ദര്‍ശനം നടത്തി. വിദേശത്തു മ്യാന്‍മറിലെ യന്‍ഗോണ്‍, തായ്ലന്‍ഡിലെ ഫുക്കെ തുറമുഖങ്ങളും സേനാവ്യൂഹം സന്ദര്‍ശിച്ചു.

കിഴക്കു - പടിഞ്ഞാറന്‍ പടവ്യൂഹത്തിലെ മുന്‍നിര യുദ്ധക്കപ്പലുകളിലും കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകളിലുമാണ് ഇവരുടെ പരിശീലനത്തിന്‍റെ അടുത്ത ഘട്ടം.ആദ്യ ഘട്ട പരിശീലനത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റിനുള്ള ചീഫ് നേവല്‍ സ്റ്റാഫ് ട്രോഫിയും ബൈനോക്കുലറുകളും രവികാന്ത് തിവാരിക്ക് അസിസ്റ്റന്‍റ് കമാന്‍ഡ് ശാന്തകുമാര്‍ സമ്മാനിച്ചു.

ബെസ്റ്റ് ഓള്‍റൗണ്ട് കേഡറ്റിനുള്ള ടെലസ്കോപ്പും രവികാന്ത് തിവാരിക്കാണ്. ഇത് വൈസ് അഡ്മിറല്‍ കെ.എന്‍. സുശീല്‍ സമ്മാനിച്ചു. സേനയിലെ മികച്ച കായികതാരത്തിനുള്ള എഫ്ഒസി ഇന്‍ സി സൗത്ത് റോളിങ് ട്രോഫി കേഡറ്റ് എ.കെ. സിങിനു സമ്മാനിച്ചു.

സേനാംഗങ്ങളുടെ ബന്ധുക്കളും മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code