രുചിക: സ്കൂളിനെതിരെ നടപടി
ന്യൂഡല്‍ഹി
യുവ ടെന്നീസ് താരം രുചിക ഗിര്‍ഹോത്രയെ പീഡിപ്പിച്ച കേസില്‍ ചണ്ഡിഗഡിലെ സേക്രട്ട് ഹാര്‍ട്ട് സ്കൂളിനെതിരെ സിബിഎസ്ഇ ബോര്‍ഡ് നടപടിയെടുക്കുന്നു. വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണു നടപടി. സ്കൂളില്‍ നിന്നു രുചികയെ പുറത്താക്കിയ പ്രിന്‍സിപ്പലിനെതിരെ അന്വേഷണം നടത്തും. മുഖ്യ പ്രതി ഹരിയാന മുന്‍ ഡിജിപി എസ്.പി.എസ്. രാത്തോഡിന്‍റെ സമ്മര്‍ദത്തെത്തുടര്‍ന്നാണു രുചികയെ പുറത്താക്കിയത്.
Close...
Maximum Character Allowed -
4000