Thursday, February 09, 2012   1:34 PM IST
Supplements
Home>> Headlines
Latest News
ഷിബു സോറന്‍ രാജിവച്ചു
Monday, May 31, 2010
|
|
|
റാഞ്ചി

വിശ്വാസവോട്ടില്‍ പരാജയം ഉറപ്പായതിനെത്തുടര്‍ന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ രാജിവച്ചു. ഇന്നലെ രാത്രി ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറുഖിനെ കണ്ട സോറന്‍ രാജിക്കത്തു കൈമാറുകയായിരുന്നു. രാഷ്ട്രീയാനിശ്ചിതത്വം തുടരുന്ന സംസ്ഥാനത്തു രാഷ്ട്രപതിഭരണത്തിനു സാധ്യത.

ബിജെപി പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഇന്നു ഭൂരിപക്ഷം തെളിയിക്കാന്‍ സോറനോടു ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. കോണ്‍ഗ്രസ്- ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാതാന്ത്രിക്) സഖ്യം പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു സോറന്‍. എന്നാല്‍, ഇന്നു രാവിലെ മാത്രമേ നിലപാടു തീരുമാനിക്കൂ എന്നു കോണ്‍ഗ്രസ്- ജെവിപി നേതാക്കള്‍ വ്യക്തമാക്കിയതോടെ സോറന്‍റെ ഗെയിംപ്ലാനുകള്‍ പൊളിഞ്ഞു.

82 അംഗ സഭയില്‍ സോറന്‍റെ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് 18 അംഗങ്ങള്‍ മാത്രമാണുള്ളത്. ബിജെപി-18, ജെഡിയു-2, കോണ്‍ഗ്രസ് - 14, ജെവിപി-11, എജെഎസ്യു- 5 എന്നിങ്ങനെയാണു മറ്റു പ്രധാനകക്ഷികളുടെ അംഗബലം.

ലോക്സഭയില്‍ ഖണ്ഡനപ്രമേയ വോട്ടെടുപ്പില്‍ സോറന്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതിനെത്തുടര്‍ന്ന് അകന്ന ബിജെപിയെയും ജെഎംഎമ്മിനെയും ഷിബു സോറന്‍റെ മകന്‍ ഹേമന്ത് സോറന്‍ ഇടപെട്ടു വീണ്ടും അടുപ്പിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കില്ലെന്നു സോറന്‍ നിലപാടെടുത്തതോടെ ബിജെപി പിന്തുണ പിന്‍വലിക്കുകയായിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code