Thursday, September 09, 2010   10:56 PM IST
Supplements
Home>> Vaartha Life>> Trendz
Trendz
വാസ്തു വിശേഷം- വൃക്ഷം, ജലം
Monday, May 31, 2010
|
|
|
ദീപ്തി ശൈലജ

മരം ഒരു വരം എന്ന ചൊല്ല് കേ ള്‍ക്കുകയും ചൊല്ലുകയും ചെയ്യുന്നവരാണു മലയാളികള്‍. എന്നാല്‍ ആ വരം എത്രത്തോളം അനുഗ്രഹമേകുന്നുവെന്ന തിരിച്ചറിവ് പലപ്പോഴും ഇല്ലാതെ പോകുന്നു. തടിയുടെ സ്വഭാവം അനുസരിച്ചും മനുഷ്യരാശിക്കുള്ള ഗുണം അനുസരിച്ചും വൃക്ഷങ്ങളെ നാലായി തിരിക്കാം. അന്തസാരം, ബഹിര്‍സാരം, സര്‍വസാരം, നിസാരം.



അന്തസാരം - അകത്തു കാതലുള്ള വൃക്ഷം.(പ്ലാവ്, ആഞ്ഞിലി)

ബഹിര്‍സാരം - പുറത്തു മാത്രം കാതലുള്ള വൃക്ഷം(തെങ്ങ്, പന)

സര്‍വസാരം - മുഴുവനും കാതലുള്ളത് (തേക്ക്, ഈട്ടി)

നിസാരം - കാതല്‍ ഇല്ലാത്ത വൃക്ഷം (ഏഴിലംപാല, മുരിങ്ങ)



ഒരു ഗൃഹത്തിന്‍റെയോ പറമ്പിന്‍റെ യോ വിവിധ ദിക്കുകളില്‍ ഏതെല്ലാം വൃക്ഷങ്ങള്‍, ഉണ്ടാവണമെന്ന് കഴിഞ്ഞ ആഴ്ച വിശദീകരിച്ചിരുന്നല്ലോ. ആ വൃക്ഷങ്ങള്‍ക്ക് ഗുണങ്ങള്‍ പലത്. ഓരോ ദിക്കിലും നിന്നു ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന വൃക്ഷങ്ങളുടെ സവിശേഷത കള്‍ ഇവയൊക്കെ. തണല്‍ തരുന്നവ, ഫലം തരുന്നവ. പുഷ്പം തരുന്നവ, ഇല പൊഴിയുന്നവ.

ഇലഞ്ഞിയും പേരാലും കിഴക്കുഭാഗ ത്ത്. ഏതു ഋതുവിലും ഇടതൂര്‍ന്ന് ഇല കളുണ്ടാവും ഇവയ്ക്ക്. പ്രഭാത സൂര്യന്‍റെ കിരണങ്ങളേറ്റുവാങ്ങി വായുവിലെ വിഷാംശം നശിപ്പിക്കുകയും ജീവാംശം പോഷിപ്പിക്കുകയും ചെയ്യുന്നു ഇവ. അങ്ങനെ പ്രതിരോധ ശക്തിയുള്ള വായു ഗൃഹത്തിനുള്ളിലേക്ക് എത്തുന്നു. അത്തിയും പുളിമരവും തെക്കുഭാഗത്താ ണു വരുക. ചൂടിനെ ആഗിരണം ചെയ്യാനുള്ള കഴിവ് വേണ്ടുവോളമുണ്ട് ഈ മരങ്ങള്‍ക്ക്. സൂര്യോഷ്ണവും തെക്കന്‍ കാറ്റിന്‍റെ കാഠിന്യവും ഇവ ആഗിരണം ചെയ്യുന്നു. അങ്ങനെ ചൂട് വീടിനുള്ളിലേക്കു വരാതെ സംരക്ഷിക്കുന്നു

(അത്തിക്ക് അരണി എന്നൊരു പേരുകൂടി ഉണ്ട്. അരണി കടഞ്ഞ് അഗ്നി ഉണ്ടാക്കുന്നത് യാഗങ്ങളില്‍ പതിവ്)

അരയാലും ഏഴിലംപാലയും പടിഞ്ഞാറു നില്‍ക്കുമ്പോള്‍ അവ അസ്തമയ സൂര്യനെ തടയില്ല. ഗൃഹത്തിലേ ക്ക് അസ്തമയ സൂര്യകിരണങ്ങള്‍ എ ത്തും (ഓര്‍ക്കുക, പോക്കുവെയിലേറ്റാല്‍ പൊന്നാകും എന്നാണു ചൊല്ല്). വായുവിനെ കടഞ്ഞു ശുദ്ധമാക്കും. ഒപ്പം തെക്കുപടിഞ്ഞാറന്‍ കാറ്റ് പാലപ്പൂവിന്‍റെ സുഗന്ധം ഒട്ടും കളയാതെ അവിടെ മുഴുവന്‍ പരത്തുകയും ചെയ്യും. വടക്കു ഭാഗത്തുവേണ്ട മരങ്ങള്‍ പുന്നയും ഇത്തിയും. കട്ടിയുള്ള ഇലകളാ ണ് ഇവയ്ക്ക്. തണുപ്പു കാലത്ത് (മഴ, മഞ്ഞ്) അന്തരീക്ഷത്തില്‍ നിന്നും താഴേയ്ക്കിറങ്ങി വരുന്ന തണുപ്പിനെ തടഞ്ഞ്, താഴെയുള്ള ജീവികളെ സംരക്ഷിക്കും. ഒപ്പം ഗൃഹത്തിനുള്ളിലേ ക്കും ഒരു പരിധിയില്‍ കവിഞ്ഞു തണുപ്പെത്തില്ല.

ഈ വൃക്ഷങ്ങളൊക്കെ എത്രത്തോളം വലുതാകുമെന്ന് മുന്‍കൂട്ടിക്കണ്ട് രണ്ടിരട്ടി അകലെ വേണം നടാനെന്നു വാസ്തു ശാസ്ത്രം. പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാല്‍ മുറിക്കണം എന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ഒരു വൃക്ഷം മുറിക്കേണ്ടി വന്നാല്‍ സമാന സ്വഭാവമുള്ള രണ്ടു വൃക്ഷങ്ങള്‍ നട്ടിരിക്കണം എന്നു വിധി.



ജലം

സ്ഥലം, ജലം, വൃക്ഷം എന്നിങ്ങനെ മൂന്നു പ്രധാനപ്പെട്ട ഘടകങ്ങള്‍. ജലത്തിന് അതീവ പ്രാധാന്യമാണ് വാസ്തുശാസ്ത്രം നല്‍കുന്നത്. ജല ത്തിന്‍റെ സ്ഥാനം, ഒഴുക്ക്, ഘടന എന്നിവയൊക്കെ ഗൃഹമിരിക്കുന്ന ഭൂമിയില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ആകാശത്തു നിന്നും ഏകരസത്തിലും(സ്വാദ്) ഏകവര്‍ണത്തിലും(നിറം) ഉത്ഭവിക്കുന്ന ഒന്നാണ് ജലം. എന്നാല്‍ അതു ഭൂമിയില്‍ പതിച്ച് ഭൂമിയുടെ രസഗന്ധ സ്വഭാവത്തിന് പാത്രീഭവിക്കുകയും ഘടനാവ്യത്യാസങ്ങള്‍ വരെ ഉണ്ടാവുകയും ചെയ്യുന്നു. ഭൂമിയുടെ ഉള്ളിലും മനുഷ്യശരീരത്തില്‍ എന്നപോലെ അനേകായിരം നാഡികള്‍ ഉണ്ട്. ഞരമ്പുകളില്‍ക്കൂടി ജലം ഒഴുകുന്നു. കൃത്യമായ സ്ഥാനത്തു കുഴിച്ചാ ലേ ജലം കിട്ടൂ. നല്ല ജലം(ശുദ്ധജലം) ല ഭിക്കണമെങ്കില്‍ കൃത്യമായ സ്ഥാനം അറിഞ്ഞേ തീരൂ.(പല സ്ഥലങ്ങളിലേ യും കിണറുകളിലെ ജലത്തിന് പല രുചിയും ഗന്ധവുമാണെന്ന് ഓര്‍ക്കുക).

വാസ്തുശാസ്ത്ര പ്രകാരം ഭൂവാസ് തു എന്ന പ്രത്യേക ഭാഗമുണ്ട്. അതിലാണ് കിണറിന്‍റെ സ്ഥാനം, ജല സ്വഭാവം, അളവ്, ഘടന മുതലായവ പ്രതിപാദിക്കുന്നത്. രാശിപ്രകാരം ധനുരാശി ഒഴിച്ചുള്ള സ്ഥാനങ്ങളില്‍, അതായത്, മകരം, കുംഭം, മീനം, മേടം, ഇടവം രാശി സ്ഥാനങ്ങളില്‍ കിണര്‍, കുളം എന്നിവയാകാം. പറമ്പിന്‍റെ വായു, അഗ്നി കോണുകള്‍, തെക്കുഭാഗത്ത് - നിരൃതിഖണ്ഡം എന്നിവിടങ്ങളില്‍ കിണര്‍, കുളം എന്നിവ പാടില്ല. പറമ്പിന്‍റെ പടിഞ്ഞാറു ഭാഗത്തു മധ്യത്തിലായി വരുണപദം എന്ന സ്ഥാനത്തു കിണറോ കുളമോ നിര്‍മിക്കാം (ജലദേവനാണല്ലോ വരുണന്‍).

ജലത്തിന്‍റെ ഘടന, സ്ഥാനം, അളവ്, ഒഴുക്ക് എന്നിവയെക്കുറിച്ച് വിശദമായി അടുത്തയാഴ്ച.



കടപ്പാട് :

ബ്രഹ്മശ്രീ മധു. എന്‍. പോറ്റി

കണ്‍സല്‍ട്ടന്‍റ് ആര്‍ക്കിറ്റെക്റ്റ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

ഫോണ്‍ : 9447146439
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code