ബുലവായൊ
ആദ്യ സെഞ്ചുറി പാഴായെങ്കിലും തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നൂറക്കം കടന്ന രോഹിത് ശര്‍മ ഇന്ത്യയ്ക്ക് ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ ജയം സമ്മാനിച്ചു. ശ്രീലങ്കയ്ക്കെതിരേ ഏഴു വിക്കറ്റിന് വിജയിച്ചതോടെ ദുര്‍ബലരായ സിംബാബ്വെയോട് ആദ്യ മത്സരത്തില്‍ തോറ്റതിന്‍റെ കേട് തീര്‍ക്കാന്‍ യുവഇന്ത്യയ്ക്കായി. 101 റണ്‍സോടെ പുറത്താകാതെ നിന്ന രോഹിത് ശര്‍മ ഇന്ത്യന്‍ ബാറ്റിങ്ങിന്‍റെ നെടുന്തൂണായപ്പോള്‍, നിയന്ത്രണത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. സ്കോര്‍: ശ്രീലങ്ക- 242/10, ഇന്ത്യ - 243/3. രോഹിത് തന്നെ മാന്‍ ഒഫ് ദ മാച്ച്.
243 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ദിനേശ് കാര്‍ത്തിക്കിനെയും (18) എം. വിജയ്യെയും (14) പത്തോവറിനുള്ളില്‍ തന്നെ നഷ്ടമായി. എന്നാല്‍, വിരാട് കോഹ്ലി (82) രോഹിത് ശര്‍മ കൂട്ടുകെട്ട് ഇന്ത്യന്‍ ജയം ഉറപ്പിച്ചു. പത്താം ഓവറി ല്‍ ഒന്നിച്ച രോഹിത് - കോഹ്ലി സഖ്യം 168 പന്ത് നേരിട്ട് 154 റണ്‍സ് സ്വന്തമാക്കി. സിംബാബ്വെയ്ക്കെതിരേ 114 റണ്‍സ് സ്വന്തമാക്കിയിരുന്ന രോഹിത് ശ്രീലങ്കയ്ക്കെതിരേ 100 പന്ത് നേരിട്ടാണ് രണ്ടാം സെഞ്ചുറി നേടിയത്. ആറ് ഫോറും രണ്ട് സിക്സും രോഹിത്തിന്‍റെ ഇന്നിങ്സില്‍ ഉള്‍പ്പെടും. 92 പന്തില്‍ 82 റണ്‍സ് സ്വന്തമാക്കിയ കോഹ്ലി നാല് ബൗണ്ടറികളും നേടി.
38ാം ഓവറില്‍ കോഹ്ലി പുറത്തായെങ്കിലും പിന്നീടെത്തിയ ക്യാപ്റ്റന്‍ റെയ്ന രോഹിത്തിനൊപ്പം ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ റെയ്നയുടെ ആദ്യ ജയം കൂടിയാണിത്.
നേരത്തേ ടോസ് നേടി ലങ്കയെ ബാറ്റിങ്ങിനയച്ച റെയ്നയുടെ തീരുമാനം ശരിയെന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ തെളിയിച്ചു. ലങ്കയെ 49.5 ഓവറില്‍ 242 റണ്‍സിന് ഇന്ത്യ പുറത്താ ക്കി. ഏഞ്ജലോ മാത്യൂസും (75) ക്യാപ്റ്റന്‍ തിലകരത്നെ ദില്‍ഷനും (61) മാത്രമേ ശ്രീലങ്കയ്ക്കായി മികച്ച സ്കോറുകള്‍ കണ്ടെത്തിയുള്ളു. അശോക് ദിന്‍ഡ, പ്രജ്ഞാന്‍ ഓജ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റണ്‍സ് വഴങ്ങുന്നതിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ഏറെ നിയന്ത്രണം പുലര്‍ത്തി. അഞ്ചു ബൗളര്‍മാരെ മാത്രം ക്യാപ്റ്റന് ഉപയോഗിക്കേണ്ടി വന്ന മത്സരത്തില്‍, ഉമേഷ് യാദവ് ഒഴികെ ആരും ശരാശരി അഞ്ചു റണ്‍സിലേറെ വഴങ്ങിയില്ല.
ശ്രീലങ്ക
തരംഗ റണ്ണൗട്ട് കോഹ്ലി 1, ദില്‍ഷന്‍ റണ്ണൗട്ട് മിശ്ര 61, സമരവീര സ്റ്റംപ്ഡ് കാര്‍ത്തിക് ബി ഓജ 19, മാത്യൂസ് ബി യാദവ് 75, കപുഗദെര സി കോഹ്ലിബി ജഡേജ 20, ചമര സില്‍വ എല്‍ബിഡബ്ല്യു ജഡേജ 5, തി സര പെരേര സി റെയ്ന ബി ഓജ 32, കുലശേഖര ബി ദിന്‍ ഡ 19, രണ്‍ദിവ് റണ്ണൗട്ട് ദിന്‍ഡ് 1, ഫെര്‍ണാന്‍ഡൊ നോട്ടൗട്ട് 0, മെന്‍ഡിസ് ബി ദിന്‍ഡ 2
എക്സ്ട്രാസ് 7
ടോട്ടല്‍ - 242/10
വിക്കറ്റ് വീഴ്ച:1-8, 2-39, 3-97, 4-150, 5-156, 6-204, 7-226, 8-239. 9-240, 10-242
ബൗളിങ്: ഉമേഷ് യാദവ് 10-1-61-1, അശോക് ദിന്‍ഡ 9.5-0-44-2, പ്രജ്ഞാന്‍ ഓജ 10-0-44-2, അമിത് മിശ്ര 10-0-40-0, രവീന്ദ്ര ജഡേജ 10-1-49-2
ഇന്ത്യ
കാര്‍ത്തിക് സി ജീവന്‍ മെന്‍ഡി സ് ബി അജന്ത മെന്‍ഡിസ് 18, വിജയ് എല്‍ബിഡബ്ല്യു കു ലശേഖര 14, കോഹ്ലി സി ഫെര്‍ണാന്‍ഡൊ ബി രണ്‍ദിവ് 82, രോഹിത് ശര്‍മ നോട്ടൗട്ട് 101, റെയ്ന നോട്ടൗട്ട് 24
എക്സ്ട്രാസ് - 4
ടോട്ടല്‍ - 243/3 ( 43.3 ഓവര്‍)
വിക്കറ്റ് വീഴ്ച:1-28, 2-47 3-201, ബൗളിങ്: കുലശേഖര 9-1-34-1, ഫെര്‍ണാന്‍ഡൊ 8.3-0-58-0, അജന്ത മെന്‍ ഡിസ് 10-0-64-1, രണ്‍ദിവ് 9-0-51-1, പെരേര 7-0-35-0
വിനയ് കുമാര്‍ പുറത്ത്
കാല്‍മുട്ടിന് പരുക്കേറ്റ ഇന്ത്യന്‍ പേസര്‍ വിനയ് കുമാര്‍ ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പുറത്ത്. കര്‍ണാടകയുടെ തന്നെ അഭിമന്യു മിഥുന്‍ പകരക്കാരന്‍. സിംബാബ്വെയ്ക്കേതിരേ ആദ്യ മത്സരത്തിനിറങ്ങിയ വിനയ് എട്ട് ഓവറില്‍ 51 റണ്‍സ് വഴങ്ങിയിരുന്നു. മിഥുന്‍ അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഏകദിന അരങ്ങേറ്റം കുറിച്ചിരുന്നു.
Close...
Maximum Character Allowed -
4000