Tuesday, February 07, 2012   1:52 PM IST
Supplements
Home>> News>> Sports
Sports
ജബുലാനിക്കെതിരേ കളിക്കാര്‍
Monday, May 31, 2010
|
|
|
ജൊഹന്നാസ് ബര്‍ഗ്

ലോകകപ്പ് ഫുട്ബോളില്‍ ഉപയോഗിക്കുന്ന പന്തിനെക്കുറിച്ചു പരാതി ഒഴിയുന്നില്ല. ലോകകപ്പിനായി പുതിയ പന്ത് നിര്‍മിക്കുമ്പോള്‍ ഗോള്‍ കീപ്പര്‍മാര്‍ക്കാണു നേരത്തേ പരാതി ഉണ്ടായിരുന്നതെങ്കില്‍ ഇന്നു ഡിഫന്‍ഡര്‍മാരും സ്ട്രൈക്കര്‍മാരും മിഡ് ഫീല്‍ഡര്‍മാരും രംഗത്തു വന്നിരിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ഒരുക്കിയിരിക്കുന്ന പന്തിനു ജബുലാനി എന്നാണു വിളിപ്പേര്. ആഘോഷിക്കൂ എന്നാണു ജബുലാനിയുടെ അര്‍ഥം. എന്നാല്‍ ഈ പന്തു കൊണ്ട് ആഘോഷിക്കാന്‍ കഴിയില്ലെന്നു കളിക്കാര്‍ പറയുന്നു. കിക്കെടുക്കുമ്പോള്‍ വിപരീത ദിശയില്‍ നീങ്ങുന്ന പന്താണിതെന്നു ബ്രസീലിയന്‍ സ്ട്രൈക്കര്‍ ലൂയിസ് ഫാബിയാനോ. മഞ്ഞപ്പടയുടെ ഗോള്‍ കീപ്പറായ ജൂലിയോ സീസര്‍ പന്തിനെ വിശേഷിപ്പിച്ചതു ഭയാനകം എന്നാണ്. പന്തടക്കം സാധ്യമാകാത്ത വിധം ഭാരക്കുറവുളള പന്ത് പ്ലാസ്റ്റിക് നിര്‍മിതമെന്നേ പറയാനാകൂ എന്ന് സീസര്‍. ഇറ്റാലിയന്‍ സ്ട്രൈക്കര്‍ ജിയാപോളോ പസീനിക്കും ഇതേ അഭിപ്രായമാണുളളത്. പന്തിന്‍റെ വിശേഷണത്തില്‍ മാത്രം മാറ്റം- ദുരന്തം. സ്പാനിഷ് ഫുട്ബോള്‍ ടീം രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ദക്ഷിണാഫ്രിക്കയിലെ വേഗം കൂടിയ മൈതാനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പന്തല്ല ജബുലാനി എന്നാണു പരാതി. ഗോള്‍കീപ്പര്‍മാര്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്ന പന്തിനു ബീച്ച് വോളിബോളിന്‍റെ നിലവാരം പോലുമി ല്ലെന്നു കളിക്കാന്‍ ആരോപിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code