Thursday, February 09, 2012   2:34 PM IST
Supplements
Home>> Headlines
Latest News
ദേവസ്വംബോര്‍ഡില്‍ അഴിമതി പൊതുതത്വം
Tuesday, June 01, 2010
|
|
|
കൊച്ചി

ദേവസ്വം ബോര്‍ഡില്‍ അഴിമതി പൊതു തത്വമായി മാറിയെന്നു ഹൈക്കോടതി. അഴിമതി പങ്കുവയ്ക്കുന്ന കാര്യത്തില്‍ മാത്രമാണു തര്‍ക്കമുളളതെന്നു കോടതി നിരീക്ഷിച്ചു. ദേവസ്വം ബോര്‍ഡിനെ തെരഞ്ഞെടുക്കാന്‍ പോലും സര്‍ക്കാരനാകുന്നില്ല. ബോര്‍ഡിന്‍റെ ചുമതല സത്യസന്ധരായ രാഷ്ട്രീക്കാരെ ഏല്‍പ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

കീഴ് വഴക്കമനുസരിച്ചു രാഷ്ട്രീക്കാരെ ഭരണത്തില്‍ നിന്നു മാറ്റിനിര്‍ത്താനാകില്ല. ബോര്‍ഡില്‍ രാഷ്ട്രീക്കാരുടെ അതിപ്രസരമാണ്. ക്ഷേത്രങ്ങളുടെ അവസ്ഥ അനാഥാലയങ്ങള്‍ക്കു തുല്യമാണ്. ക്ഷേത്ര ഭരണത്തിലെ ഉന്നതര്‍ സ്വന്തം നിലയ്ക്കു പ്രവര്‍ത്തിക്കുന്നുവെന്നും കോടതി പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കൂട്ട സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണു കോടതി പരാമര്‍ശം. ഉത്സവങ്ങള്‍ മുതല്‍ ക്ഷേത്രത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വരെ നിയന്ത്രിക്കുന്ന കാര്യത്തില്‍ കോടതിക്ക് ഇടപെടേണ്ട അവസ്ഥയാണുളളത്. കൂട്ട സ്ഥലം മാറ്റത്തിനെതിരേ 38 പേര്‍ നല്‍കിയ ഹര്‍ജി ദേവസ്വം ചീഫ് കമ്മിഷണര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ദേവസ്വം കമ്മിഷണര്‍ നളിനാക്ഷന്‍ നായര്‍ കോട

തിയില്‍ നേരിട്ടു ഹാജരായി.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code