മുംബൈ
വില്‍പ്പന സമ്മര്‍ദം ഓഹരിവിപണിയെ റെഡ് സോണിലെത്തിച്ചു. ആഗോള ആശങ്കകള്‍ പ്രതിഫലിച്ചപ്പോള്‍ സെന്‍സെക്സ് 373 പോയിന്‍റ് ഇടിഞ്ഞ് 16,572ല്‍ വ്യാപാരം അവസാനിപ്പിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളില്‍ കനത്ത വില്‍പ്പന. അവിശ്വസനീയമായ തരത്തില്‍ 20%ഡിസ്കൗണ്ടിലാണു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഷെയറുകള്‍ ട്രേഡ് ചെയ്തത്. കഴിഞ്ഞദിവസം 1,045 രൂപയുണ്ടായിരുന്ന ആര്‍ഐഎല്‍ ഓഹരികള്‍ക്ക് ഇന്നലെ 840.55 രൂപ വരെയെത്തി. ഇത് ഒരവസരത്തില്‍ സെന്‍സെക്സിനെ 620 പോയിന്‍റ് ഇടിച്ചു.
13 സെക്റ്ററല്‍ സൂചികകളും റെഡ്. ഒന്നു മുതല്‍ നാലു വരെ ശതമാനം ഇടിവാണ് സെക്റ്ററല്‍ സൂചികകള്‍ക്ക്. മെറ്റല്‍, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളില്‍ കൂടുതല്‍ നഷ്ടം. വാഹന വില്‍പ്പന കൂടിയെന്ന റിപ്പോര്‍ട്ട് മാരുതിക്കു നേട്ടമായി. സിപ്ല, എസിസി എന്നിവയും നേരിയ നേട്ടമുണ്ടാക്കി.
ദേശീയ സൂചിക നിഫ്റ്റിയുടെ ക്ലോസിങ് 5000 റെയ്ഞ്ചിലും താഴ്ന്ന് 4,970ല്‍. 116 പോയിന്‍റ് ഇടിവാണ് ഇന്നലെ സൂചികയ്ക്ക്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 3.42% മൂല്യം കുറഞ്ഞു. ബാങ്കിങ് ഓഹരികളിലും വന്‍ സമ്മര്‍ദമായിരുന്നു. ഏഷ്യയില്‍ ഇന്നലെ ഏറ്റവുമധികം നഷ്ടമുണ്ടായത് ഇന്ത്യന്‍ വിപണിക്ക്. ആഗോള സൂചികകളില്‍ മിക്കതും റെഡ് സോണില്‍. ചൈനയിലും ഓസ്ട്രേലിയയിലും മാനുഫാക്ചറിങ് മേഖല തളരുന്നു എന്ന റിപ്പോര്‍ട്ടാണ് യുറോപ്യന്‍ ആശങ്കകള്‍ക്കൊപ്പം ആഗോള വിപണിയെ ബാധിച്ചത്.
Close...
Maximum Character Allowed -
4000