കൊച്ചി
സ്വര്‍ണവില പവന് 14,000 രൂപയിലേക്ക് അടുക്കുന്നു. സര്‍വകാല റെക്കോഡ് വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്- പവന് 13,920 രൂപ. 120 രൂപയുടെ വര്‍ധനയാണ് ഇന്നലെ. കഴിഞ്ഞമാസം 26ന് 13,760 രൂപ വന്നിരുന്നു. പിന്നീടു കുറഞ്ഞശേഷം വീണ്ടും കൂടി. ഗ്രാമിന് 1,740 രൂപയാണ് ഇന്നലത്തെ വില. കഴിഞ്ഞദിവസം ഉത്തരേന്ത്യയില്‍ സ്വര്‍ണത്തിനു റെക്കോഡ് വില വന്നിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് കേരളത്തിലും ഇന്നലെ വില കൂടിയത്. ആഗോള വിപണിയിലെ വിലക്കയറ്റവും വിവാഹ സീസണ്‍ ആയതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നു.
അഞ്ചു മാസത്തിനകം സ്വര്‍ണത്തിന് 11.5 ശതമാനത്തിലേറെ വില വര്‍ധിച്ചു. ഏപ്രില്‍ ഒന്നിനു ഗ്രാമിനു 1,540 രൂപ ആയിരുന്നത് മേയ് ഒന്നിനു 1,605 രുപയായി. ജൂണ്‍ ഒന്നിനു 1,725 രൂപയിലെത്തി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ മാത്രം ഏഴര ശതമാനം വര്‍ധന. യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി ആശങ്കകള്‍ ആഗോള വ്യാപകമായി സ്വര്‍ണവില ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ത്യയില്‍ സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ട്.
Close...
Maximum Character Allowed -
4000