Thursday, February 09, 2012   12:39 PM IST
Supplements
Home>> News>> National News
National News
H1N1 വാക്സിന്‍ നാളെ മുതല്‍
Thursday, June 03, 2010
|
|
|
ന്യൂഡല്‍ഹി

രാജ്യത്തു പടര്‍ന്നു പിടിക്കുന്ന എച്ച്1എന്‍1 പനിക്കുളള പ്രതിരോധ മരുന്നുകള്‍ നാളെ മുതല്‍ ലഭ്യമാകും. കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദാണ് ഇക്കാര്യം അറിയിച്ചത്. നാലു ആരോഗ്യ കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ട വിതരണം നടത്തുക. കാഡില ഹെല്‍ത്ത്കെയര്‍ ഒഫ് അഹമ്മദാബാദ്, സെറും ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ, ഭാരത് ബയോടെക് ആന്‍ഡ് പനാസിയ ബയോടെക് ഇന്‍ ന്യൂഡല്‍ഹി, പുനെഎന്നിവയാണു കേന്ദ്രങ്ങള്‍. മരുന്നിനു 391 രൂപയാണു വില.

എല്ലാ വര്‍ഷവും 6 മുതല്‍ 7.5 മില്യന്‍ ഡോസ് മരുന്നുകള്‍ വിതരണം ചെയ്യാനാണു കാഡില ഹെല്‍ത്ത് കെയര്‍ തീരുമാനിച്ചിരിക്കുന്നത്. നാളെ 4.5 ലക്ഷം മരുന്നുകള്‍ വിതരണം ചെയ്യും. ബാക്കി 3 മില്യന്‍ ഡോസുകള്‍ രണ്ടു മാസത്തിനുളളില്‍ വിതരണം ചെയ്യാനാണു തീരുമാനം.

എച്ച്1എന്‍1 ബാധിച്ചു പ്രതിവര്‍ഷം 1500 ഓളം പേരാണു മരിക്കുന്നത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code