Thursday, February 09, 2012   10:49 AM IST
Supplements
Home>> Headlines
Latest News
ഭീകരതയ്ക്കെതിരേ ഇന്ത്യ-US സഹകരണം
Friday, June 04, 2010
|
|
|
വാഷിങ്ടണ്‍

ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരേ യോജിച്ചു പോരാടാന്‍ ഇന്ത്യ- യുഎസ് ധാരണ. ഭീകരവാദത്തിനെതിരേ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. പ്രതിരോധ രംഗത്തു മാത്രമല്ല നിക്ഷേപ, വ്യാപാര രംഗത്തും സഹകരണം വര്‍ധിപ്പിക്കും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റനും നടത്തിയ നയതന്ത്ര ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ധാരണ.

ആണവ നിര്‍വ്യാപനം, ഊര്‍ജം, വിദ്യാഭ്യാസം, കാര്‍ഷികം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. യുഎസ് സര്‍വകലാശാല ക്യാമ്പസുകള്‍ ഇന്ത്യയില്‍ തുടങ്ങാന്‍ താത്പര്യമുളളതായി ഹിലരി അറിയിച്ചു. യുഎന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം എന്ന ഇന്ത്യയുടെ ആവശ്യത്തിനു യുഎസ് പിന്തുണ നല്‍കും.

ഏറ്റവും വിശ്വസനീയ സുഹൃത്തും ഉത്തരവാദിത്തമുളള പങ്കാളിയുമാണ് ഇന്ത്യയെന്നു ഹിലരി പറഞ്ഞു. വ്യാപാര, നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യ- യുഎസ് ബിസിനസ് കൗണ്‍സില്‍ അംഗങ്ങളുമായി ജൂണ്‍ 22 നു വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തുമെന്നും അവര്‍ അറിയിച്ചു.

ഇന്ത്യയുടെ വിദേശനയത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണു യുഎസുമായുളള ബന്ധമെന്ന് എസ്.എം. കൃഷ്ണ പറഞ്ഞു. ആഗോള വെല്ലുവിളികള്‍ നേരിടാനും 21-ാം നൂറ്റാണ്ടിന്‍റെ വളര്‍ച്ചയ്ക്കും ഇതാവശ്യമാണെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code