Thursday, February 09, 2012   1:59 PM IST
Supplements
Home>> Headlines
Latest News
വിവാദം വീണ്ടും പുകയുന്നു
Friday, June 04, 2010
|
|
|
ന്യൂഡല്‍ഹി

ശശി തരൂരിന്‍റെ രാജിയോടെ അവസാനിച്ചുവെന്നു കരുതിയ ഐപിഎല്‍ വിവാദം വീണ്ടും ആളിക്കത്തുന്നു. കൃഷിമന്ത്രി ശരത് പവാറിനും മകള്‍ സുപ്രിയ സുലെക്കും ഓഹരിയുള്ള കമ്പനി പൂനെ ടീമിനു വേണ്ടി ലേലത്തില്‍ പങ്കെടുത്തതാണു പുതിയ വിവാദങ്ങള്‍ക്കു വഴിവച്ചത്. ആരോപണ വിധേയനായ പവാര്‍ രാജിവയ്ക്കണമെന്നു ബിജെപി. എന്നാല്‍, ലേലവുമായി ബന്ധമില്ലെന്നു പവാ റും സുപ്രിയയും.

പവാര്‍ കുടുംബത്തിനു 16% ഓഹരിയുള്ള കമ്പനി സിറ്റി കോര്‍പ്പറേഷന്‍ മാര്‍ച്ചിലെ ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്തുവെന്ന് ഒരു ഇംഗ്ലിഷ് പത്രം റിപ്പോര്‍ട്ട് ചെയ്തതാണ് പവാറിനെയും സുപ്രിയയെും കുരുക്കിലാക്കിയത്. 1,176 കോടിക്ക് ഇവര്‍ സമര്‍പ്പിച്ച ബിഡ് പക്ഷേ പരാജയപ്പെട്ടിരുന്നു. സഹാറയാണു പൂനെ ടീമിനെ ലേലം കൊണ്ടത്.

ദേശ്പാണ്ഡെയെ മുന്നില്‍ നിര്‍ത്തി ടീം സ്വന്തമാക്കാനാണു പവാര്‍ ശ്രമിച്ചതെന്നാണ് ആരോപണം. ലേലത്തില്‍ പങ്കെടുത്ത കമ്പനികളുമായി തനിക്കു ബന്ധമില്ലെന്നു പവാര്‍ നേരത്തേ അവകാശപ്പെട്ടിരുന്നു.

എന്നാല്‍, സിറ്റി കോര്‍പ്പറേഷന്‍ എംഡി അനിരുദ്ധ ദേശ്പാണ്ഡെ സ്വന്തം നിലയ്ക്കാണു ലേലത്തില്‍ പങ്കെടുത്തതെന്നു പവാര്‍. ലേലവുമായി എനിക്കും കുടുംബത്തിനും ബന്ധമില്ല. ലേലത്തില്‍ പങ്കെടുക്കേണ്ടെന്നു ഡയറക്റ്റര്‍ ബോര്‍ഡ് ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. എന്നാല്‍, ദേശ്പാണ്ഡെ വീണ്ടും താത്പര്യം പ്രകടിപ്പിച്ചു. സ്വന്തം നിലയ്ക്കു പങ്കെടുക്കാമെന്നു കമ്പനി മറുപടിയും നല്‍കി. അദ്ദേഹം സിറ്റി കോര്‍പ്പറേഷന്‍ എന്ന പേര് ഉപയോഗിച്ചുവെന്നു മാത്രം- പവാര്‍ അവകാശപ്പെട്ടു.

പവാറിന്‍റെ വാദങ്ങള്‍ ആവര്‍ത്തിച്ച മകള്‍ സുപ്രിയ വൈകിട്ട് കമ്പനി ഡയറക്റ്റര്‍ അരുണ്‍ മേത്തയുടെ കത്തു പുറത്തുവിട്ടുകൊണ്ടാണു മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചത്.

ഡയറക്റ്റര്‍മാരില്‍ ആര്‍ക്കും സ്വന്തം നിലയ്ക്കു ലേലത്തില്‍ പങ്കെടുക്കാമെന്നു കത്തില്‍ പറയുന്നു. പവാറും സുപ്രിയയും പറഞ്ഞതാണു ശരിയെന്നു ദേശ്പാണ്ഡെയും ആവര്‍ത്തിച്ചു.

എന്നാല്‍, പവാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു ബിജെപി. ലേലത്തില്‍ പങ്കെടുത്ത കമ്പനികളുമായി ബന്ധമില്ലെന്ന പ്രസ്താവന തെറ്റാണെന്നു തെളിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹം രാജിവയ്ക്കണം. ഇല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നു പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ്.

ഐപിഎല്‍ വിവാദത്തെക്കുറിച്ചു സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണം. സദ്ഭരണം, സത്യസന്ധത എന്നിവയെക്കുറിച്ച് എപ്പോഴും പറയുന്ന പ്രധാനമന്ത്രിക്ക് ഇക്കാര്യങ്ങളില്‍ ഒന്നുപോലും നടപ്പാക്കാനാവുന്നില്ലെന്നും പ്രസാദ് പറഞ്ഞു.

വിവാദത്തെക്കുറിച്ചു കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. ഐപിഎല്‍ വിവാദത്തിന്‍റെ ആദ്യഘട്ടത്തില്‍ പവാറിനും വ്യോമയാന മന്ത്രിയുമായ പ്രഫുല്‍ പട്ടേലിനുമെതിരേ ആരോപണമുയര്‍ന്നിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code