Tuesday, February 07, 2012   2:19 PM IST
Supplements
Home>> News>> National News
National News
പവാര്‍ ഇടപെട്ടെങ്കില്‍ വിജയിച്ചേനെ
Saturday, June 05, 2010
|
|
|
മുംബൈ

ഐപിഎല്‍ ലേലത്തില്‍ ശരത് പവാര്‍ ഇടപെട്ടിരുന്നുവെങ്കില്‍ സിറ്റി കോര്‍പ്പറേഷന്‍ പരാജയപ്പെടുമായിരുന്നോ എന്നു മകളും എംപിയുമായ സുപ്രിയ സുലെ. ഐപിഎല്ലിനോടു താത്പര്യമുണ്ടായിരുന്നുവെങ്കില്‍ ആദ്യ സീസണില്‍ പങ്കെടുക്കാമായിരുന്നു. അന്നു പവാര്‍ ബിസിസിഐ അധ്യക്ഷനാണ്. ടീമുകള്‍ക്കു വേണ്ടി ഇന്നത്തെയത്ര മത്സരമില്ല, വിലയുമില്ല. ഞങ്ങള്‍ക്ക് ക്രിക്കറ്റില്‍ മാത്രമാണു താത്പര്യം. ആര്‍ക്കും എന്തും പറയാം. പക്ഷേ, സത്യം എനിക്കും അച്ഛനും അറിയാം.

രാഷ്ട്രീയം കഴിഞ്ഞാല്‍ അച്ഛന്‍റെ മേഖലയാണ് ക്രിക്കറ്റ്. എന്നാല്‍, അവിഹിതമായ ഒരു ഇടപെടലിനും ഞങ്ങളില്ല. ഏതെങ്കിലും ബിസിസിഐ ചടങ്ങില്‍ എന്നെ കണ്ടിട്ടുണ്ടോ? നല്ല മത്സരമാണെങ്കില്‍ ഗ്യാലറിയില്‍ ഒരു സീറ്റ് തരപ്പെടുത്താന്‍ ശ്രമിക്കും. അതാണ് ക്രിക്കറ്റുമായി എനിക്കും കുടുംബത്തിനും ബന്ധം.

വിവാദമുയര്‍ന്ന ഏപ്രിലില്‍ എന്തുകൊണ്ട് ഇക്കാര്യം പറഞ്ഞില്ല എന്ന ചോദ്യത്തിന് ഐപിഎല്‍ കാര്യങ്ങളില്‍ കാര്യമായ ശ്രദ്ധകൊടുക്കാറില്ലാത്തതുകൊണ്ട് എന്നു മറുപടി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code