Wednesday, February 08, 2012   7:01 PM IST
Supplements
Home>> Astrology>> Vaasthu
Vaasthu
ജലം, ഭൂവാസ്തു
Monday, June 07, 2010
|
|
|
ദീപ്തി ശൈലജ

ജീവജാലങ്ങള്‍ക്ക് ജലം എത്രത്തോളം പ്രധാനമാണെന്നു വിശദീകരിക്കേണ്ട കാര്യമില്ല. വാസ്തു ശാസ്ത്ര പ്രകാരം വീടു നില്‍ക്കുന്ന ഭൂമിയില്‍ അഥവാ പറമ്പില്‍ ഏതു സ്ഥാനത്താണു ജല സ്രോതസ്; കിണറോ, കുളമോ വേണമെന്നത് പരമപ്രധാനമാണ്. അഗ്നി, വായുകോണ്‍, നിരൃതിഖണ്ഡം മുതലായവയില്‍ കിണറോ, കുളമോ പാടില്ല എന്നു കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നുവല്ലോ. അഥവാ പൂര്‍വികമായി പറമ്പില്‍ അത്തരത്തിലൊന്ന് ഉണ്ടെങ്കില്‍ അതു മണ്ണിട്ടു മൂടുകയും വേണം. ശേഷം കൃത്യമായ സ്ഥാനം തേടി കിണര്‍ നിര്‍മിക്കണം.

ഔഷധമൂല്യമുള്ള ശുദ്ധജലം പറമ്പില്‍ നിന്നു ലഭിക്കണം. വേനലില്‍ പോലും വറ്റിവരളാതെ ജലം ഉണ്ടാകണം. ജലത്തിന്‍റെ ഘടനയും (ഹാര്‍ഡ് വാട്ടര്‍, സോഫ്റ്റ്വാട്ടര്‍) പ്രധാനമാണ്. ജലത്തിന്‍റെ ഒഴുക്ക് വലത്തോട്ടും ആയിരിക്കണം (ഇഹീരസംശലെ). അതു പൊലെ കിണര്‍ നിര്‍മിക്കുമ്പോഴും ശ്രദ്ധ വേണം. കര്‍ണസൂത്രത്തിന്‍റെമേല്‍ കിണര്‍ തട്ടാന്‍ പാടില്ല, ഗൃഹമധ്യസൂത്രത്തിനു മേലും കിണര്‍ വരരുത്. (ആദ്യഭാഗങ്ങളില്‍ വിശദീകരണമുണ്ട്)

വാസ്തു ശാസ്ത്രം അനുശാസിക്കുന്നത് അനുസരിച്ച് നദി ഒഴികെയുള്ള ജലാശയത്തില്‍ നിന്നും കുടിക്കുവാനും കുളിക്കുവാനും ഒരേ ജലം ഉപയോഗിക്കരുത് (നദിക്ക് ഒഴിവുണ്ട്). കിണറും കുളവും പ്രത്യേകം ഉണ്ടാക്കണം. (പഴയ തറവാടുകളില്‍ ഈ രീതി പ്രാവര്‍ത്തികമായിരുന്നു എന്നോര്‍ക്കുക). കിണറ്റുകരയില്‍ നിന്നുള്ള കുളിയും നിഷിദ്ധം. പറമ്പിന്‍റെ ഓരോ ദിക്കിലും കിണര്‍, കുളം എന്നിവ വന്നാല്‍ ഓരോ ഫലമാണ്. അതു കൂടി കണക്കിലെടുത്തേ സ്ഥാനം കണ്ടു നിര്‍മാണം തുടങ്ങാവൂ.



* വടക്കു കിഴക്കു ഭാഗത്ത് കിണര്‍ വന്നാല്‍ ഫലം സകല അഭിവൃദ്ധി.

* വടക്കു പടിഞ്ഞാറു വന്നാല്‍ ഗൃഹത്തിലെ സ്ത്രീകള്‍ക്കു നന്നല്ല.

* തെക്കു പടിഞ്ഞാറു കിണര്‍ കുഴിച്ചാല്‍ സന്താന ദുരിതം ഫലം.

* തെക്കു കിഴക്കു ഭാഗത്തുള്ള കിണര്‍ വീടിനു സമ്മാനിക്കുക അഗ്നിഭയം.



കായല്‍, നദി എന്നിവയുടെ തീരത്തു വീടു വയ്ക്കുന്നവര്‍ ധാരാളം. അപ്പോള്‍ ഏതാണോ ജലാശയം, അതിനു ദര്‍ശനമായി (അഭിമുഖമായി) വേണം ഗൃഹം നിര്‍മിക്കേണ്ടത്. ജലത്തിന്‍റെ പകുതി ഭാഗം അഗ്നി തന്നെയാണ്. ശരിയായ സ്ഥാനത്തല്ലെങ്കില്‍ അതു കൊണ്ടു തന്നെ പ്രശ്നങ്ങള്‍ ഉണ്ടാകും. ജലം (ഒ2 ഛ)ഹൈഡ്രജനും ഓക്സിജനും (ഒന്നു കത്തുകയും ഒന്നു കത്താന്‍ സഹായിക്കുന്നതും). ഹൈഡ്രജന്‍ കത്തുന്നതും വായു (ഓക്സിജന്‍) കത്താന്‍ സഹായിക്കുന്നതും എന്നത് ഓര്‍ത്താല്‍ മനസിലാകും.





വാസ്തുവിന് മറ്റൊരു വ്യാഖ്യാനം



മാനസാരശില്‍പശാസ്ത്രം എന്ന ഗ്രന്ഥപ്രകാരം വാസ്തുവിന് വേറിട്ട മറ്റൊരു വിശേഷണം ഉണ്ട്.

ഗൃഹക്ഷേത്രാരാമസേതുതടാകാധാരോ വാസ്തു

അതായതു ക്ഷേത്രം, ഗൃഹം, ആരാമം, സേതു, തടാകം എന്നിവയ്ക്കെല്ലാം ആധാരമായ വസ്തുവിനെ വാസ്തു എന്നു പറയുന്നു.

പുറമെ രഥം, തേര്, പല്ലക്ക് മുതലായ കരയില്‍ ഓടുന്ന വാഹനങ്ങള്‍, തോണി, വഞ്ചി എന്നിങ്ങനെ ജലാശയത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ എന്നിവയെല്ലാം ആകാരസൗഷ്ഠവത്തോടെ നിര്‍മിക്കുന്നതിനാല്‍ വാസ്തു ശാസ്ത്രത്തിനു ശില്‍പശാസ്ത്രം എന്നൊരു പേരു കൂടിയുണ്ട്. തച്ചുമായി ബന്ധപ്പെട്ട ശാസ്ത്രമാകയാല്‍ തച്ചുശാസ്ത്രം എന്നും വിളിക്കുന്നു.

സഹസ്രാബ്ദങ്ങളായി ഭാരതസംസ്കാരത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന വാസ്തുശാസ്ത്രം പ്രായോഗികതയിലും ആധുനികതയിലും ശ്രേഷ്ഠമായി നിലനില്‍ക്കുന്നു. സ്ഥലകാലഭേദങ്ങള്‍ക്ക് അനുസൃതമായി അത്ഭുതകരമായ പല അറിവുകളും നല്‍കുന്ന അതിപുരാതനമായ ശാസ്ത്രമാണിത്. വാസ്തു ശാസ്ത്രത്തെ കൂടുതല്‍ അറിയുന്തോറും, ശാസ്ത്രത്തോടു കൂടുതല്‍ അടുക്കുന്തോറും പൗരാണികമേന്മകള്‍ ശാസ്ത്രസത്യങ്ങളായി മാറുന്നു.



ഭൂവാസ്തു

ഭൂവാസ്തു പ്രകാരമാണു ഭൂമിയില്‍ സ്ഥാനനിര്‍ണയം നടത്തുന്നത്. എത്രവലിയ ഭൂമി ആയാലും, എത്ര ചെറിയ ഭൂമി ആയാലും സ്ഥാനനിര്‍ണയം നടത്താന്‍ കഴിയും. കാറ്റ്, വെളിച്ചം, വൃക്ഷങ്ങളുടെ സ്ഥാനം, ജലത്തിന്‍റെ സ്ഥാനം, സ്വച്ഛത, ഒഴുക്ക്, ഭൂഗര്‍ഭ ഘടന, മണ്ണിന്‍റെ ഗുണം, ഉറപ്പ്, ദേശം, കാലം, നിര്‍മാണ രീതി എന്നിവയെല്ലാം ഭൂവാസ്തുവില്‍ പ്രതിപാദിക്കുന്നു. സ്ഥാനനിര്‍ണയം പോലെ പ്രാധാന്യമര്‍ഹിക്കുന്നു അളവുകള്‍.

അളവ് അഥവാ മാനം എന്നതിനു മുന്‍തൂക്കം ഏറെയുണ്ട് വാസ്തുവില്‍. പരമാണുവില്‍ നിന്നും വര്‍ധിച്ച് ഹസ്തപ്രമാണം വരെയുള്ളതാണ് മാനം.

(പരമാണുവിനെ പറ്റി പറയാം. വെയില്‍ ജനാലയില്‍ കൂടി എത്തുന്ന നേരത്ത് തലയിണയില്‍ ചെറുതായി തട്ടുമ്പോള്‍ പൊടി പറക്കുന്നതു കാണാം.

അതില്‍ ഒരു പൊടിയെ ഇരുപത്തിയേഴായി ഖണ്ഡിച്ചു കിട്ടുന്ന അംശത്തെ വീണ്ടും രണ്ടായി ഖണ്ഡിച്ചാല്‍ ലഭിക്കുന്ന ഒരു ഭാഗത്തെ പരമാണു എന്ന അളവിനു തുല്യമായി കണക്കാക്കാം. !!!)

അളവുകള്‍ (മാനം); മാനവ്യവസ്ഥ, ചുറ്റളവിന്‍റെ പ്രാധാന്യം തുടങ്ങിയവ അടുത്ത ആഴ്ചയില്‍.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code