Wednesday, February 08, 2012   6:42 PM IST
Supplements
Home>> News>> World News
World News
ആഭ്യന്തരകാര്യങ്ങളില്‍ US ഇടപെടുന്നു
Monday, June 07, 2010
|
|
|
ബീജിങ്

1989-ലെ ടിയാനന്‍മെന്‍ സമരവുമായി ബന്ധപ്പെട്ടു തടവില്‍ കഴിയുന്ന എല്ലാവരെയും മോചിപ്പിക്കണമെന്ന യുഎസ് നിര്‍ദേശം ആഭ്യന്തരകാര്യത്തിലുള്ള ഇടപെടലെന്നു ചൈന.

ടിയാനന്‍മെന്‍ ചത്വരത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന്‍റെ 21-ാം വാര്‍ഷികത്തോട് അനുബന്ധിച്ചു ജൂണ്‍ നാലിനു പുറപ്പെടുവിച്ച പ്രസ്താവനയിലാണ് യുഎസ് ഈ ആവശ്യം ഉന്നയിച്ചത്. യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെ അടിസ്ഥാനരഹിതമായ ആരോപണമാണ് യുഎസ് ഉന്നയിച്ചതെന്നു ചൈനീസ് വിദേശകാര്യവകുപ്പ്. ചൈനയ്ക്കെതിരേയുള്ള രാഷ്ട്രീയമുന്‍വിധികളും ഉഭയകക്ഷി ബന്ധം വഷളാക്കുന്ന നടപടികളും യുഎസ് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code