Tuesday, February 07, 2012   2:17 PM IST
Supplements
Home>> News>> National News
National News
IPL‍: കുരുക്കു മുറുകുന്നു
Monday, June 07, 2010
|
|
|
ന്യൂഡല്‍ഹി

സിറ്റി കോര്‍പ്പറേഷന്‍ ലിമിറ്റഡ് എംഡി അനിരുദ്ധ ദേശ്പാണ്ഡെ സ്വന്തം നിലയ്ക്കാണ് ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്തതെന്ന കൃഷി മന്ത്രി ശരത് പവാറിന്‍റെയും മകള്‍ സുപ്രിയ സുലെയുടെയും വാദത്തിനു തിരിച്ചടി. പൂനെ ടീമിനു വേണ്ടി ലേലത്തില്‍ പങ്കെടുക്കാന്‍ ദേശ്പാണ്ഡെയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള കമ്പനി ഡയറക്റ്റര്‍ ബോര്‍ഡ് നിര്‍ദേശം പുറത്തുവന്നതോടെയാണിത്. കമ്പനി നേരിട്ടാണു ലേലത്തില്‍ പങ്കെടുത്തതെന്നു നേരത്തേ, ബിസിസിഐ അധ്യക്ഷന്‍ ശശാങ്ക് മനോഹറും വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, ലേലത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം ഡയറക്റ്റര്‍ ബോര്‍ഡ് തിരുത്തിയെന്നും ടീം ലഭിച്ചെങ്കില്‍ പുതിയ കമ്പനി രൂപീകരിക്കാനായിരുന്നു പദ്ധതിയെന്നും ദേശ്പാണ്ഡെയുടെ പുതിയ വിശദീകരണം. കഴിഞ്ഞ ജനുവരി 31നു ചേര്‍ന്ന സിറ്റി കോര്‍പ്പറേഷന്‍ ഡയറക്റ്റര്‍ ബോര്‍ഡ് യോഗം സംബന്ധിച്ച രേഖകളാണു പുറത്തായത്.

ലേലത്തില്‍ പങ്കെടുത്തു ടീം സ്വന്തമാക്കാന്‍ നടപടിയെടുക്കാനും ഇതിനുള്ള ഏതു കരാറുകളിലും രേഖകളിലും ഒപ്പുവയ്ക്കാനും ദേശ്പാണ്ഡെയെ ചുമതലപ്പെടുത്തുന്നുവെന്നാണ് ഈ യോഗം അംഗീകരിച്ച പ്രമേയം പറയുന്നത്.

ലേലവും സിറ്റി കോര്‍പ്പറേഷനുമായി ബന്ധമില്ലെന്നാണു പവാറും സുപ്രിയയും ദേശ്പാണ്ഡെയെയും മുന്‍പു പറഞ്ഞിരുന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ സ്വന്തം നിലയ്ക്കു പങ്കെടുക്കാന്‍ കമ്പനി അനുമതി നല്‍കിയിരുന്നുവെന്നായിരുന്നു ദേശ്പാണ്ഡെയുടെ വാദം.

ഇതിനിടെയാണ് സ്വന്തം നിലയ്ക്കു പങ്കെടുക്കാന്‍ ദേശ്പാണ്ഡെക്കു കഴിയില്ലെന്നു വ്യക്തമാക്കി ബിസിസിഐ അധ്യക്ഷന്‍ രംഗത്തെത്തിയത്. “”സ്വന്തം നിലയ്ക്കു പങ്കെടുക്കണമെങ്കില്‍ ദേശ്പാണ്ഡെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കണം. എന്നാല്‍, ഇവയ്ക്കു പകരം സിറ്റി കോര്‍പ്പറേഷനെക്കുറിച്ചുള്ള വിവരങ്ങളാണു ദേശ്പാണ്ഡെ സമര്‍പ്പിച്ചത്- ശശാങ്ക് മനോഹര്‍ പറയുന്നു.

വിവാദം പുതിയ തലത്തിലായതോടെ, പവാറിനെതിരേ നീക്കം ശക്തമാക്കാനുള്ള ഒരുക്കത്തിലാണു ബിജെപി. ഐപിഎല്‍ ലേലത്തില്‍ പവാര്‍ കുടുംബം പങ്കെടുത്തുവെന്നതിന്‍റെ തെളിവാണ് പുതിയ വെളിപ്പെടുത്തലുകള്‍. പവാര്‍ ഇത്രയുംകാലം പറഞ്ഞതു തെറ്റാണെന്നു തെളിഞ്ഞു.

അദ്ദേഹം രാജിവയ്ക്കണം’’- പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ്. ന്യൂഡല്‍ഹി

അതേസമയം, ഐപിഎല്‍ ഇടപാടുകളെക്കുറിച്ചു സമഗ്ര അന്വേഷണം നടത്താന്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയെ നിയോഗിക്കണമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code