Thursday, September 09, 2010   10:40 PM IST
Supplements
Home>> News>> Business
Business
അവധിവ്യാപാരം കൂടി
Monday, June 07, 2010
|
|
|
എന്‍സിഡിഇഎക്സ് സ്റ്റീല്‍ അവധിവ്യാപാരത്തില്‍ വന്‍ വര്‍ധന. ശരാശരി 20,000 മെട്രിക് ടണ്‍ വ്യാപാരമാണ് ഇപ്പോള്‍ പ്രതിദിനം നടക്കുന്നത്. കഴിഞ്ഞ നാലുകൊല്ലം ഇത് 9,000 ടണ്‍ ആയിരുന്നു. 2005 മാര്‍ച്ചിലാണ് എന്‍സിഡിഇഎക്സ് സ്റ്റീല്‍ മേഖലയില്‍ അവധി വ്യാപാരം ആരംഭിച്ചത്. അന്നുമുതല്‍ സ്റ്റീലിന്‍റെ ദ്വിതീയ വിപണിയെ ആകര്‍ഷിക്കാന്‍ ഇതിന് സാധിച്ചു. മൈല്‍ഡ് സ്റ്റീല്‍, സ്പോഞ്ച് അയേണ്‍ ഉത്പന്നങ്ങള്‍ , സ്റ്റീല്‍ ഉപയോാക്താക്കള്‍, വ്യാപാരികള്‍ എന്നിവയുള്‍പ്പെട്ട ശൃംഖലയാണ് അവധിവ്യാപാര ത്തിന്‍റെ ഭാഗമാകുന്നത്. ശൃംഖലയിലെ എല്ലാ കണ്ണികളും സജീവമായി ഇടപെട്ടതിലൂടെ കഴിഞ്ഞ അഞ്ചുവര്‍ഷമായി അവധി വ്യാപാരത്തിന് നല്ല മികവുണ്ടായി. സ്റ്റീല്‍ മേഖലയിലെ വ്യത്യസ്ത കണ്ണികളുടെ പങ്കാളിത്തം കൂടുതല്‍ സജീവമാകുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് എന്‍സിഡിഇഎക്സ് വൈസ് പ്രസിഡന്‍റ് രമേഷ് അയ്യര്‍ പറഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code