ത്രിരാഷ്ട്ര പരമ്പര:ഫൈനല്‍ ഇന്ന്
ഹരാരെ
ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയുടെ ഫൈനലില്‍ ശ്രീലങ്കയും സിംബാബ്വെയും ഇന്ന് ഏറ്റുമുട്ടും. ലീഗ് മത്സരങ്ങളില്‍ ഇന്ത്യയെയും ലങ്കയെയും അട്ടിമറിച്ച ആതിഥേയര്‍ കിരീടം ലക്ഷ്യം വയ്ക്കുമ്പോള്‍ ലങ്കയുടെ മനസില്‍ പ്രതികാരദാഹം.
ദുര്‍ബലരെന്ന പേരുദോഷമകറ്റിയ സിംബാബ്വെക്കു തന്നെ മത്സരത്തില്‍ മുന്‍തൂക്കം. പരമ്പരയില്‍ അവര്‍ രണ്ടുതവണ ഇന്ത്യയെയും ഒരു തവണ ലങ്കയെയും മറികടന്നു. വിജയങ്ങളെല്ലാം ആധികാരികവും. ബാറ്റിങ് നിര മികച്ച ഫോമില്‍ ബ്രണ്ടന്‍ ടെയ്ലറുടെ ആക്രമണം തുടര്‍ന്നാല്‍ ജയത്തിനായി സിംഹളര്‍ക്ക് വിയര്‍പ്പൊഴുക്കേണ്ടിവരും.
രണ്ടാം നിരയുമായാണു കളിക്കുന്നതെങ്കിലും ലങ്കയ്ക്കിത് അഭിമാനപ്പോരാട്ടം. ബാറ്റിങ്ങാണ് അവര്‍ക്കു തലവേദന. കഴിഞ്ഞ മത്സരത്തില്‍ ഉപുല്‍ തരംഗയും തിലകരത്നെ ദില്‍ഷനും നല്‍കിയ മികച്ച തുടക്കം മുതലെടുക്കാനാവാത്തതാണു ലങ്കയ്ക്കു വിനയായത്. ബൗളിങ്ങില്‍ കുലശേഖരയാണ് ആശ്വാസം.
അജന്ത മെന്‍ഡിസ് ഫോമിലെത്താത്തതാണ് മറ്റൊരു തലവേദന. ഈ ബലഹീനതകള്‍ പരിഹരിച്ചാല്‍മാത്രമെ ലങ്കയ്ക്കു ജയവും കിരീടവുമായി നാട്ടിലേക്കു മടങ്ങാനാവൂ.
മറിച്ചാണെങ്കില്‍ വീണ്ടുമൊരു അട്ടിമറിയിലൂടെ ട്രോഫി സിംബാബ്വെ ഷെല്‍ഫില്‍ വയ്ക്കും.
Close...
Maximum Character Allowed -
4000