Thursday, September 09, 2010   10:56 PM IST
Supplements
Home>> Cinema>> Latest News
Headlines
Musical Duo
Wednesday, June 09, 2010
|
|
|
ദീപ്തി ശൈലജ

അന്‍വറിന്‍റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് സംഗീതമായിരുന്നു. ചെറുപ്പം മുതല്‍ പാടാനും പാട്ടൊരുക്കാനും കൊതിച്ചിരുന്ന അന്‍വറിന് പത്തു വര്‍ഷം മുന്‍പ് ഒരു സുഹൃത്തിനെ കിട്ടി, സയന്‍... ജീവിതത്തില്‍ സംഗീതത്തെ മാത്രം കൊതിച്ച മറ്റൊരാള്‍. ഇരുവരുടെയും ചിന്തകളും മോഹങ്ങളും, അവര്‍ പങ്കിട്ടത് സംഗീതത്തിന്‍റെ ഭാഷയില്‍. ഒരേ ശ്രുതിയില്‍ ചിന്തിക്കാന്‍ കഴിഞ്ഞവര്‍ ഒന്നിച്ചു പോകാന്‍ തീരുമാനിച്ചു. അങ്ങനെ സംഗീത മേഖലയില്‍ ഒരു പുതിയ കൂട്ടുകെട്ട് പിറന്നു, സയന്‍ - അന്‍വര്‍.

ആല്‍ബം സോങ്ങുകളില്‍ തുടക്കം. സയന്‍ - അന്‍വര്‍ കൂട്ടുകെട്ടില്‍ പുറത്തു വന്ന ആദ്യ ആല്‍ബം മെഹ്ബിന്‍, അറബിക് - മലയാളം കോംബിനേഷനില്‍ ഒരുക്കിയ മാപ്പിളപ്പാട്ടുകള്‍ സൂപ്പര്‍ഹിറ്റായി. മൂന്നു ലക്ഷത്തോളം കസെറ്റുകള്‍ വിറ്റഴി ഞ്ഞു. അതോടെ സംഗീതസംവിധായകരു ടെ കോംബിനേഷനും ഹിറ്റായി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തുടരെ ഹിറ്റാ യ പതിനഞ്ചോളം ആല്‍ബങ്ങള്‍. ശയ്യാ മെഹബൂബ, മുസാഫ്, മഹല്‍, മെഹ്ബിന്‍ - 2,3, ലൈല - മജ്നു എന്നിങ്ങനെ ഹിറ്റുകള്‍ക്കു പേര്. ലൈല - മജ്നുവിലെ ഏറ്റവും ഹിറ്റായ ഗാനം മൊഞ്ചുള്ള പെണ്ണല്ലേ... തന്നെയാണ് ഇവര്‍ക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നത്.

ഓകെ ചാക്കോ കൊച്ചിന്‍ റ്റു മുംബൈ ആയിരുന്നു ആദ്യ ചിത്രം. എന്നാല്‍ ചിത്രം റിലീസ് ചെയ്തില്ല. ബ്രേക്ക് ആയത് ബാബുരാജ് സംവിധാനം ചെയ്ത ബ്ലാക് ഡാലിയ. ചിത്രത്തിലെ പാട്ടുകളില്‍ ചിത്ര പാടിയ സെമിക്ലാസിക്കല്‍ സോങ് ഇവര്‍ക്ക് ഏറെ അഭിനന്ദനം നേടിക്കൊടുത്തു. വലിയങ്ങാടി, ചന്ദ്രക്കല മാനത്ത്, നെഞ്ചുക്കുള്‍ നിലാ (തമിഴ്), ബാബുരാജിന്‍റെ പുതിയ ചിത്രം മനുഷ്യമൃഗം തുടങ്ങിയവയിലും സയന്‍ - അന്‍വര്‍ സംഗീതമൊരുക്കി. ബ്ലാക് ഡാലിയയുടെ റീറെക്കോഡിങ് വേളയില്‍ സംഗീതസംവിധായകന്‍ രാജാമണി അഭിനന്ദിച്ചതും പാട്ടിനെക്കുറിച്ച് കെ.എസ്. ചിത്ര നല്ല വാക്കുകള്‍ പറഞ്ഞതും സയനും അന്‍വ റും സന്തോഷത്തോടെ ഓര്‍ക്കുന്നു. ചന്ദ്രക്കല മാനത്തിനു വേണ്ടി യേശുദാസിനെക്കൊണ്ട് ഒരു ഗാനം പാടിക്കാന്‍ കഴിഞ്ഞതാണ് കരിയറിലെ ഏറ്റവും വലിയ ഭാഗ്യം.

ഒരേ രീതിയില്‍ ചിന്തിക്കാനും നല്ല തീരുമാനങ്ങളില്‍ എത്താനും കഴിയുന്നതാണ് തങ്ങളുടെ വിജയം. രാശിയുള്ള കൂട്ടുകെട്ടെന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ ആഹ്ലാദം. വിജയിക്കാന്‍ പ്രാര്‍ഥിച്ചും പ്രോത്സാഹിപ്പിച്ചും ഒപ്പം നിന്നവരോടെല്ലാം നന്ദിയുണ്ട്. ഗുരുക്കന്മാര്‍ സദാ സ്മരണയിലും.

ഗസല്‍ ഗായകന്‍ കൂടിയാണ് സയന്‍. ഗസല്‍ ഷോകളും നടത്തുന്നു. അന്‍വറിന്‍റെ സ്പെഷലൈസേഷന്‍ കീബോര്‍ഡ് പ്രോഗ്രാമിങ്ങില്‍. അന്‍വറും കുടുംബവും കളമശേരിയിലും സയനും കുടുംബവും മഞ്ഞുമ്മലിലുമാണ് താമസം. ഇരുവരുടെ യും കുടുംബങ്ങള്‍ തമ്മിലും നല്ല സൗഹൃദം സൂക്ഷിക്കുന്നു. മെയ്ന്‍ സ്ട്രീം സിനിമകള്‍ക്ക് സംഗീതമൊരുക്കുകയാണ് ഇവരുടെ മോഹം. പ്രത്യേകിച്ച് തമിഴ് സിനിമകളില്‍ മെലഡികള്‍ ചെയ്യണം. അറബിക്, മലയാളം കോംബിനേഷന്‍ മ്യൂസിക് ആദ്യമായി അവതരിപ്പിച്ച് ഹിറ്റാക്കിയ സംഗീത സംവിധായകര്‍ പുതുമകള്‍ സൃഷ്ടിക്കാനാ ണ് എപ്പോഴും ശ്രമിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മരത്തണലിലിരുന്നു പങ്കുവച്ച സംഗീതസ്വപ്നങ്ങള്‍ യാഥാര്‍ഥ്യമായതിന്‍റെ പ്രസരിപ്പോടെ സയന്‍ - അന്‍വര്‍ ജോടി മുന്നോട്ട്...

achievements

* ഗ്ലോബല്‍ കോണ്‍ഫെഡറേഷന്‍ ഒഫ് പ്രവാസി മലയാളി അവാര്‍ഡ്

* എല്‍ ചാനല്‍ അവാര്‍ഡ്

* ജ്യോതിര്‍മയി അവാര്‍ഡ്

favourites

െ* ഗായകന്‍ - ഹരിഹരന്‍

* ഗായിക - ആശ ഭോസ്ലെ

* സംഗീത സംവിധായകന്‍ - നൗഷാദ്

* ഗാനം - ബഹാരോം ഫൂല്‍ ബര്‍സാവോ

* സ്വന്തം പാട്ട് - ശ്യാമവര്‍ണന്‍... (ബ്ലാക് ഡാലിയ)

* രാഗം - സിന്ദുഭൈരവി
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code