Thursday, September 09, 2010   10:41 PM IST
Supplements
Home>> Regional>> Thrissur
Thrissur Regional
മാലിന്യനീക്കം കാര്യക്ഷമമാകണം
Saturday, June 12, 2010
|
|
|
തൃശൂര്‍

കോട്ടപ്പുറം ഡിവിഷനില്‍ മാലിന്യ സംസ്കരണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് പ്രദേശവാസികള്‍. കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാലിന്യനീക്കം നടക്കുന്നുണ്ടെങ്കിലും ഡിവിഷനിലെ ഭൂരിഭാഗം പ്രദേശത്തും മാലിന്യം കുന്നുകൂടി കിടക്കുന്നു. മാലിന്യങ്ങള്‍ കാനകളിലേക്കൊഴുക്കി വിടുന്നതു വെള്ളക്കെട്ടിനും കാരണമാകുന്നു.

മഴക്കാലമായതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമോയെന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്. പോക്കറ്റ് റോഡുകളിലാണു മാലിന്യം കെട്ടികിടക്കുന്നത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബോധവത്കരണം കാര്യക്ഷമമല്ലാത്തതാണു പദ്ധതി വിജയിക്കാതിരിക്കാന്‍ കാരണമെന്ന് വിലയിരുത്തല്‍. മാലിന്യം വലിച്ചെറിയുന്നതു മൂലം തെരുവുപട്ടികളുടെ ശല്യവും രൂക്ഷമാണ്. എല്ലാ വീട്ടിലെയും മാലിന്യം ഒരിടത്തു തന്നെ നിക്ഷേപിച്ചാല്‍ ഇതു പരിഹരിക്കാം. എന്നാല്‍ കൗണ്‍സിലര്‍ ഇതിനായി ഒന്നും ചെയ്യുന്നില്ലെന്നു പ്രതിപക്ഷാരോപണം.

തകര്‍ന്ന റോഡുകളും ഡിവിഷനിലെ മറ്റൊരു പ്രശ്നമാണ്. പൂങ്കുന്നത്തു നിന്നു രമാദേവി മന്ദിരത്തിലേക്കു വരുന്ന റോഡിന്‍റെ അവസ്ഥ ശോചനീയം. ഡിവിഷനിലെ ഉയരം കൂടിയ പ്രദേശങ്ങളായ ചക്കാമുക്ക്, രമാദേവി മന്ദിരം എന്നിവിടങ്ങളില്‍ കുടിവെള്ള പ്രശ്നം രൂക്ഷം. ഡിവിഷനില്‍ അപ്രഖ്യാപിത കറന്‍റ് കട്ടാണെന്നു മറ്റൊരു പരാതി. രാത്രിയില്‍ മൂന്നും നാലും തവണയാണു കറന്‍റ് പോകുന്നത്. പലതവണ അധികൃതരോടും കൗണ്‍സിലറോടും പരാതിപ്പെട്ടിട്ടും നടപടികളായില്ലെന്നു നാട്ടുകാര്‍.

കോട്ടപ്പുറത്തെ പഠനോദ്യാനത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കോര്‍പ്പറേഷന്‍റെ 60 സെന്‍റ് സ്ഥലത്താണു പഠനോദ്യാനം നിലനില്‍ക്കുന്നത്. കുട്ടികള്‍ക്കുള്ള പദ്ധതിയാണിത്. എന്നാല്‍ ആവശ്യത്തിനു കളിയുപകരണങ്ങള്‍ ഇവിടെയില്ല. കുട്ടികള്‍ക്കു വേണ്ടിയുള്ള ലൈബ്രറിയും ആംഗന്‍വാടിയും മാത്രമേ ഇവിടെ പ്രവര്‍ത്തിക്കുന്നുള്ളു. കൂടുതല്‍ സ്ഥലം ഉപയോഗപ്പെടുത്തി ഉദ്യാനത്തിന്‍റെ സാധ്യതകള്‍ വിപുലപ്പെടുത്താനായില്ല.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code