മലിനജലം പെരുവഴിയില്‍; പകര്‍ച്ചപ്പനി പടിവാതിലില്‍
കുറ്റ്യാടി
പകര്‍ച്ചവ്യാധികള്‍ പടരു മ്പോഴ ു ം കുറ്റ്യാടിയില്‍ മാലിന്യമൊഴുക്കുന്നതു പെരുവഴിയില്‍. തോട്ടംവഴി സ്നേഹതീരത്തേക്കുള്ള നടപ്പാതയ്ക്ക് അടിയിലൂടെയാണു മലിനജലം പതിവായി ഒഴുക്കിവിടുന്നത്. സമീപത്തെ ഒരു സ്ഥാപനത്തില്‍ നിന്നാണിതെന്ന് ആരോപണം.
ഈ സ്ഥാപനത്തില്‍ ആയിരത്തിലേറെ വിദ്യാര്‍ഥികളുണ്ട്. ഹോസ്റ്റല്‍ അടക്കമുള്ളവ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതോടൊപ്പമുള്ള ആരാധനാലയത്തിലും നിരവധി പേരെത്തുന്നു. ഇവര്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ഓവുചാല്‍ വഴി പുറത്തേക്കൊഴുകുന്നത്. മഴക്കാലത്ത് ഇവ ചെന്നു ചേരുന്നതു കുറ്റ്യാടി ചെറുപുഴയില്‍. ഓവു തുറക്കുന്നതിന്‍റെ തൊട്ടു താഴെയാണു വാട്ടര്‍ അഥോറിറ്റിയുടെ ടാങ്കും കിണറും. എട്ടു പഞ്ചായത്തുകള്‍ക്കു കുടിവെള്ളം എത്തിക്കുന്നത് ഈ ടാങ്ക് വഴി.
ഇതിനു മുകളില്‍ മലിനജലം വന്നു പതിച്ചിട്ടും ആരോഗ്യവകുപ്പിനു കുലുക്കമില്ല.
നടപ്പാത ഉപയോഗപ്പെടുത്തുന്നതു ദിവസേന നൂറുക്കണക്കിനു പേര്‍. പല തവണ അധികൃതര്‍ക്കു പരാതി നല്‍കി നാട്ടുകാര്‍. സ്ഥാപനത്തോടും അഭ്യര്‍ഥിച്ചു. എന്നാല്‍, മലിനജലം ഒഴുക്കുന്നതു നിര്‍ത്താന്‍ സ്ഥാപനം തയാറായില്ല. പരാതി ലഭിക്കുമ്പോള്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും ഇവരെ ശാസിക്കും. അതില്‍ക്കൂടുതലൊന്നും അധികൃതര്‍ ചെയ്യുന്നില്ലെന്നു നാട്ടുകാര്‍ക്കു പരാതി.
മലിനജലം കാരണം ഓവുചാലിനു സമീപത്തെ വീടുകളിലെ കിണറുകള്‍ മലിനം. രണ്ടു പുഴകള്‍ക്കു സമീപത്താണു പ്രദേശം. എന്നിട്ടും കുടിവെള്ളത്തിനു സ്വന്തം വീട്ടുമുറ്റത്തെ കിണര്‍ ഉപയോഗിക്കാന്‍ പറ്റാത്തതിനു ബന്ധപ്പെട്ടവര്‍ പരിഹാരം കാണണമെന്നു പരിസരവാസികള്‍ ആവശ്യപ്പെടുന്നു.
Close...
Maximum Character Allowed -
4000