ഏഴു സീറ്റുകള്‍, എല്ലാം ഹാന്‍ഡ് റെസ്റ്റുകളുള്ള ക്യാപ്റ്റന്‍ സീറ്റുകള്‍. പിന്നിലേക്കു സൗകര്യമാ യി ചരിച്ചുവച്ച് ഏതു ദീര്‍ഘദൂരയാത്രയിലും സുഖമായി തലചാരിയിരിക്കാം. കാലുകള്‍ നീട്ടിവയ്ക്കാന്‍ വിശാലമായ സ്ഥലം. ഓരോ സീറ്റുകള്‍ക്കും മുകളില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന എസി വെന്‍റുകള്‍. ലഗേജി നു വിശാലമായ സ്പെയ്സ്. കയറാനും ഇറങ്ങാനും ഏറെയെളുപ്പം.
ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ പുതിയ വിംഗര്‍ പ്ലാറ്റിനത്തിന്‍റെ കാതലായ സവിശേഷതകളാണിവ. ഏറ്റവും പിന്നിലെ നിരയിലുള്ളവര്‍ക്കുപോലും സൗകര്യമായി ഇരിക്കാമെന്നതുതന്നെയാ ണ് ഇതിന്‍റെ എടുത്തുപറയാവുന്ന പ്രത്യേകത. വിംഗര്‍ മോഡലുകള്‍ നിലവില്‍ നിരത്തിലുണ്ടെങ്കിലും ഉപയോക്താക്കളുടെ താത്പര്യങ്ങളും ആഗ്രഹങ്ങളും നിര്‍ദേശങ്ങളുമൊക്കെ കണക്കിലെടുത്താണു പ്ലാറ്റിനം ഡിസൈന്‍ ചെയ്തത്.
ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റ്, മൃദുവും വീതിയേറിയതുമായ ആം റെസ്റ്റുകള്‍, രണ്ട് സെല്‍ഫോണ്‍ റീചാര്‍ജറുകള്‍, ടു- ഡിന്‍ മ്യൂസിക് സിസ്റ്റം, നാല് ഇന്‍- ബില്‍റ്റ് സ്പീക്കറുകള്‍, എല്‍സിഡി സജീകരിക്കാനുള്ള പ്രത്യേക സൗകര്യം, മടക്കിവയ്ക്കാവുന്ന ഗ്രാബ് ഹാന്‍ഡിലുകള്‍, എളുപ്പം കയറാനും ഇറങ്ങാനും സൈഡ് ഫുട്സ്റ്റെപ്പുകള്‍, കോട്ട് ഹുക്ക്സ് എന്നിവയാണു വിംഗര്‍ പ്ലാറ്റിനം മോഡലിന്‍റെ മറ്റു പ്രത്യേകതകള്‍. ദീര്‍ഘദൂര യാത്രകള്‍, കുടുംബവുമൊത്തുള്ള ഹോളിഡേ ട്രിപ്പുകള്‍, നഗരത്തിലെ ആഡംബരയാത്രകള്‍, ഓഫിസ് ആവശ്യങ്ങള്‍, ട്രാവല്‍ - ടൂറിസം മേഖലയിലെ യാത്രകള്‍ എന്നിവയ്ക്കൊക്കെ ഈ വാഹനം അനുയോജ്യമെന്നു ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നു.
മുഴുവനായി അടച്ചുറപ്പുള്ള ബോഡി, മുന്നിലും പിന്നിലും ആന്‍റി റോള്‍ ബാര്‍, ചുരുട്ടിവയക്കാവുന്ന സീറ്റ് ബെല്‍റ്റുകള്‍. ചൈല്‍ഡ് സേഫ്റ്റി ലോക്ക് എന്നിവ പ്ലാറ്റിനത്തിലുണ്ട്. മൂന്നുതരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പവര്‍ സ്റ്റിയറിങ്, 5.65 ടേണിങ് റേഡിയസ്, മോട്ടോറൈസ്ഡ് ഹെഡ്ലാംപുകള്‍, ഫോഗ് ലാംപുകള്‍, ഡീ മിസ്റ്റിങ് യൂണിറ്റ്, മികച്ച പിന്‍കാഴ്ച നല്‍കുന്ന റിയര്‍വ്യൂ മിററുകള്‍ എന്നിവ ഡ്രൈവിങ് സുഖകരവും സൗകര്യപ്രദവുമാക്കുന്നു. പ്രത്യേകമാ യി രൂപകല്‍പ്പന ചെയ്ത സസ്പെന്‍ഷനും മോണോകോക് രൂപ കല്‍പ്പനയും വാഹനത്തിന്‍റെ ശബ്ദ വും വിറയലും ഇല്ലാതാക്കുന്നു. രണ്ടുലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഇന്നര്‍ കൂളര്‍ ഡീസല്‍ എന്‍ജിന്‍ 12 കിലോമീറ്ററോളം മൈലേജ് നല്‍കുമെന്നാണു കമ്പനി പറയുന്നത്.
ഇതേ കാറ്റഗറിയില്‍പ്പെട്ട മറ്റേതു വാഹനത്തേക്കാളും സൗകര്യപ്രദമാണു വിംഗര്‍ പ്ലാറ്റിനം എന്ന അവകാശവാദവുമായാണു ടാറ്റ മോട്ടോഴ്സ് ഇതു വിപണിയിലെത്തിച്ചിരിക്കുന്നത്. പേള്‍ വൈറ്റ്, സൈക്കസ് ഗ്രേ എന്നീ രണ്ടു നിറങ്ങളില്‍ ലഭ്യം. ഒന്നരലക്ഷം കിലോമീറ്റര്‍ അല്ലെങ്കില്‍ 18 മാസം വാറന്‍റിയുണ്ട്. വിംഗര്‍ പ്ലാറ്റിനത്തിന് എസി മോഡല്‍ മാത്രമേയുള്ളൂ. കൊച്ചിയിലെ എക്സ് ഷോറൂം വില 6.94 ലക്ഷം രൂപ.
Close...
Maximum Character Allowed -
4000